തിരുവനന്തപുരം: കേന്ദ്രസർക്കാറിെൻറ ഉന്നത വിദ്യാഭ്യാസപദ്ധതിയായ രാഷ്ട്രീയ ഉച്ചതാർ ശിക്ഷ അഭിയാനിൽനിന്ന് (റുസ) സംസ്ഥാനം 500 കോടി രൂപ പ്രതീക്ഷിക്കുെന്നന്ന് ബജറ്റിൽ പറയുേമ്പാഴും തുക അനുവദിക്കാൻ ആവശ്യമായ പദ്ധതി കേരളം സമർപ്പിച്ചില്ല. കഴിഞ്ഞ ഡിസംബർ 31നകം മൂന്ന് വർഷത്തേക്കുള്ള പദ്ധതി സമർപ്പിക്കണമെന്ന് കേന്ദ്ര റുസ മിഷൻ ഡയറക്ടറേറ്റ് സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിരുന്നു. എന്നാൽ പദ്ധതി തയാറാക്കാൻ ചുമതലയുള്ള ഉന്നത വിദ്യാഭ്യാസ കൗൺസിലും സംസ്ഥാന ഉന്നത വിദ്യാഭ്യാസവകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന റുസ ഡയറക്ടറേറ്റും നടപടികൾ സ്വീകരിച്ചിട്ടില്ല. പദ്ധതി സമയബന്ധിതമായി സമർപ്പിക്കാതെ, 500 കോടി രൂപ പ്രതീക്ഷിക്കുെന്നന്നാണ് ബജറ്റിൽ പറയുന്നത്.
കഴിഞ്ഞ സർക്കാറിെൻറ കാലത്ത് സമർപ്പിച്ച പദ്ധതികളുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ ആറ് സർവകലാശാലകൾക്ക് 20 കോടി രൂപ വീതവും 17 സർക്കാർ കോളജുകൾക്ക് രണ്ട് കോടി വീതവും അനുവദിച്ചിരുന്നു. ഇതിെൻറ രണ്ട് ഗഡു ലഭിക്കുകയും ചെയ്തു. അടിസ്ഥാനസൗകര്യ വികസനത്തിന് അനുവദിച്ച ഇൗതുക ചെലവഴിച്ചതിെൻറ വിശദാംശം നൽകാൻ റുസ മിഷൻ ഡയറക്ടറേറ്റ് നിർദേശംനൽകിയിരുന്നു. ഇതേതുടർന്ന് സംസ്ഥാന ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥർ നേരിട്ട് സർവകലാശാലകളിലും കോളജുകളിലും സന്ദർശനം നടത്തി റിപ്പോർട്ട് തയാറാക്കിവരികയാണ്. ഇൗ റിപ്പോർട്ട് സമർപ്പിച്ചാൽ മാത്രമേ മൂന്നാം ഗഡു ലഭിക്കൂ.
പുതിയ സർക്കാർ നിലവിൽ വന്നശേഷം 2016 നവംബറിൽ റിസർച് ആൻഡ് ഇന്നൊവേഷൻ മേഖലയിൽ 120 കോടി രൂപയുടെയും ഉന്നത വിദ്യാഭ്യാസമേഖലയിലെ തൊഴിലധിഷ്ഠിത േകാഴ്സുകൾക്ക് 15 കോടിയുടെയും പദ്ധതി സമർപ്പിച്ചിരുന്നു. ഇതിന് പുറമെ ഫാക്കൽറ്റി റിക്രൂട്മെൻറ് സപ്പോർട്ടിനായും പദ്ധതി സമർപ്പിച്ചിരുന്നു. ഒരാൾക്ക് 5.1 ലക്ഷം രൂപ വീതം അനുവദിക്കുന്ന ഫാക്കൽറ്റി സപ്പോർട്ട് പദ്ധതിയിൽ 329 അധ്യാപകരെ നിയമിക്കാനാണ് പദ്ധതി സമർപ്പിച്ചത്.
എന്നാൽ, ഇൗ പദ്ധതികൾ ഇതുവരെ റുസ പ്രൊജക്ട് അപ്രൂവൽ ബോർഡ് പരിഗണിച്ചിട്ട് പോലുമില്ല. സംസ്ഥാനം സമർപ്പിച്ച പദ്ധതികളുടെ സ്ഥിതി ഇതായിരിക്കെയാണ് 2018-19 വർഷത്തിൽ റുസയിൽനിന്ന് 500 കോടി പ്രതീക്ഷിക്കുെന്നന്ന് ബജറ്റിൽ പറയുന്നത്. സർവകലാശാലകളിൽനിന്നും കോളജുകളിൽനിന്നും മൂന്ന് വർഷത്തേക്കുള്ള പദ്ധതി വാങ്ങി ക്രോഡീകരിച്ചാണ് സംസ്ഥാനത്തിെൻറ ഉന്നത വിദ്യാഭ്യാസപദ്ധതി തയാറാക്കേണ്ടത്. ഇൗ നടപടി പൂർത്തിയാക്കേണ്ടത് ഉന്നത വിദ്യാഭ്യാസ കൗൺസിലും സംസ്ഥാന റുസ ഡയറക്ടറേറ്റുമാണ്. ഉന്നത വിദ്യാഭ്യാസ കൗൺസിലിെൻറ പുനഃസംഘടന ഏറെക്കാലം അനിശ്ചിതത്വത്തിൽ ആയതിനാൽ പദ്ധതി തയാറാക്കുന്നതിെൻറ പ്രാഥമിക നടപടികളിലേക്ക് പോലും പുതിയ കൗൺസിൽ പ്രവേശിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.