തിരുവനന്തപുരം: താലൂക്ക് സപ്ലൈ ഓഫിസുകളിൽ കെട്ടിക്കിടക്കുന്ന 24,286 റേഷൻ കാർഡുകൾ ഭക്ഷ ്യ പൊതുവിതരണവകുപ്പ് ഇന്ന് റദ്ദാക്കും. കാർഡുകൾ കൈപ്പറ്റണമെന്നാവശ്യപ്പെട്ട് നിര വധി അറിയിപ്പുകൾ നൽകിയിട്ടും ഉടമകളാരും എത്താത്ത സാഹചര്യത്തിലാണ് 80 താലൂക്ക് സപ്ലൈ ഓഫിസുകളിൽ കെട്ടിക്കിടക്കുന്ന കാർഡുകൾ റദ്ദാക്കാൻ ഭക്ഷ്യവകുപ്പ് തീരുമാനിച്ചത്. 2211 അന്ത്യോദയ അന്നയോജന (മഞ്ഞ) കാർഡുകളും 8742 മുൻഗണന (പിങ്ക്) കാർഡും 7429 പൊതുവിഭാഗം സബ്സിഡ ി (നീല) കാർഡും 5904 പൊതുവിഭാഗം (വെള്ള)കാർഡുകളുമാണ് ബുധനാഴ്ച റദ്ദാക്കുന്നത്. അന്ത്യോദയ, മുൻഗണന കാർഡുകൾ റദ്ദാക്കപ്പെടുന്നതോടെ നിലവിലെ മുൻഗണന പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള 10,952 പേർ പുറത്താകും. ഇവർക്ക് പകരമായി പതിനായിരത്തോളം പേരെ പട്ടികയിൽ ഉൾപ്പെടുത്താനാണ് തീരുമാനം. തൃശൂർ ജില്ലയിലാണ് കൂടുതൽ റേഷൻ കാർഡുകൾ റദ്ദാകുന്നത് -4172. തൊട്ടുപിന്നിൽ തിരുവനന്തപുരമാണ് -3425 കാർഡുകൾ. ഏറ്റവുംകുറവ് വയനാട് -275. തൃശൂർ താലൂക്ക് സപ്ലൈ ഓഫിസിലാണ് കൂടുതൽ കാർഡുകൾ അനാഥമായി കിടക്കുന്നത് -1203.
കഴിഞ്ഞമാസം കേന്ദ്ര ഭക്ഷ്യഭദ്രത നിയപ്രകാരം സൗജന്യ റേഷന്‍ അർഹതയില്ലെന്ന് കണ്ടെത്തിയ 3.16 ലക്ഷം പേരെ പൊതുവിതരണ വകുപ്പ് അന്ത്യോദയ, മുൻഗണനവിഭാഗത്തിൽനിന്ന് ഒഴിവാക്കിയിരുന്നു. ഒഴിവാക്കിയവർക്ക് പകരം അർഹരായ 3.16 ലക്ഷംപേരെ പട്ടികയിൽ ഉൾപ്പെടുത്തുന്ന നടപടികൾ നാഷനൽ ഇൻഫർമാറ്റിക് സെൻററിെൻറ സഹായത്തോടെ പുരോഗമിക്കുകയാണ്. ഇത് പൂർത്തിയാകുന്ന മുറക്കായിരിക്കും റേഷൻകാർഡ് കൈപ്പറ്റാത്തതിനാൽ പുറത്തായവർക്ക് പകരമായി വരുന്നവരെ ഉൾപ്പെടുത്തുക. അർഹരായ അമ്പതിനായിരത്തോളം കുടുംബങ്ങൾ ഇനിയും മുൻഗണനപട്ടിക ഉൾപ്പെടാൻ ബാക്കിയുണ്ടെന്നാണ് ഭക്ഷ്യവകുപ്പിെൻറ അനൗദ്യോഗിക കണക്കുകൾ. ഇവരെ ഉൾപ്പെടുത്താനായി തുടർച്ചയായി റേഷൻ വാങ്ങാത്തവരുടെ കണക്കുകൾ പൊതുവിതരണവകുപ്പ് ശേഖരിച്ച് വരികയാണ്.
റേഷൻ വിട്ടുനൽകാൻ തയാറായത് 426 പേർ മാത്രം
മാസങ്ങളായി റേഷൻ വാങ്ങാത്തവർ തങ്ങളുടെ ഭക്ഷ്യവിഹിതം സമൂഹത്തിലെ ദുർബല വിഭാഗങ്ങൾക്ക് വിട്ടുനൽകണമെന്നാവശ്യപ്പെട്ട് ഭക്ഷ്യവകുപ്പ് ആവിഷ്കരിച്ച റേഷൻ വിട്ടുനൽകൽ (ഗിവ് അപ്) പദ്ധതി പാളി. പദ്ധതി ആവിഷ്കരിച്ച് നാല് മാസം പിന്നിടുമ്പോൾ 426 കാർഡുടമകൾ മാത്രമാണ് റേഷൻ വിട്ടുനൽകാൻ തയാറായത്. സംസ്ഥാനത്തെ 84,12,615 റേഷൻ കാർഡുകളിൽ 15 ശതമാനത്തോളം പേർ സ്ഥിരമായി റേഷൻ വാങ്ങാത്തവരാണ്. ഒരിക്കൽ ഭക്ഷ്യവിഹിതം വിട്ടുനിൽകിയാൽ ആറുമാസം കഴിഞ്ഞേ തിരികെ ലഭിക്കാനുള്ള അപേക്ഷ നൽകാനാവൂയെന്ന നിബന്ധനയും തുടർന്നുള്ള നൂലാമാലകളുമാണ് പദ്ധതിയിൽനിന്ന് കാർഡുടമകളെ അകറ്റിയത്.
ജില്ല റദ്ദാക്കപ്പെടുന്ന
കാർഡുകൾ
തിരുവനന്തപുരം 3425
കൊല്ലം 789
പത്തനംതിട്ട 916
ആലപ്പുഴ 1341
കോട്ടയം 920
ഇടുക്കി 932
എറണാകുളം 2481
തൃശൂർ 4172
പാലക്കാട് 2661
മലപ്പുറം 1460
കോഴിക്കോട് 2095
വയനാട് 275
കണ്ണൂർ 2038
കാസർകോട് 781
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.