തൃശൂർ: അഗതി മന്ദിരങ്ങളിലെ അന്തേവാസികൾക്ക് റേഷൻ കാർഡുമായി സർക്കാർ. വൃദ്ധസദനങ്ങൾ, ഭിന്നശേഷി സ്ഥാപനങ്ങൾ, അനാഥാലയങ്ങൾ, വനിത പുനരധിവാസ കേന്ദ്രങ്ങൾ, ശിശുകേന്ദ്രങ്ങൾ അടക്കം പതിനായിരത്തോളം സ്ഥാപനങ്ങളിലെ ലക്ഷക്കണക്കിന് അന്തേവാസികൾക്ക് ഏറെ അനുഗ്രഹമാവുന്ന നടപടിയാണിത്. ഇതുസംബന്ധിച്ച റിപ്പോർട്ട് പൊതുവിതരണ വകുപ്പ് സമർപ്പിച്ചു. സർക്കാറിന് കൂടുതൽ സാമ്പത്തിക ബാധ്യത വരുത്താത്ത രീതിയിലാണ് റിപ്പോർട്ട് നൽകിയത്. ഉടൻ തീരുമാനമുണ്ടാവുമെന്ന് അധികൃതർ വ്യക്തമാക്കി.
ഒരു സ്ഥാപനത്തിലെ നാലു പേർക്ക് ഒരു കാർഡ് അനുവദിക്കുന്ന കാര്യമാണ് പരിഗണനയിലുള്ളത്. പൊതുവിഭാഗം വെള്ള കാർഡാണ് നൽകാൻ ആലോചിക്കുന്നത്. 10.90 രൂപ നിരക്കിൽ ഒരംഗത്തിന് അരിയും ആട്ടയടക്കം ഇതര ആനുകൂല്യങ്ങളും ഇതിലൂെട ലഭിക്കും. 1.800 കിലോ ഗ്രാം അരിയാണ് അഗതി മന്ദിരങ്ങളിലെ ഒരു കാർഡിന് നൽകാൻ ശ്രമിക്കുന്നത്. ഒപ്പം രണ്ടു പാക്കറ്റ് ആട്ടയും. ലഭ്യതയനുസരിച്ച് ആട്ട കൂടുതൽ നൽകാൻ സാധ്യതയുണ്ട്.
അന്തേവാസികളുടെ എണ്ണത്തിനനുസരിച്ച് നിലവിലെ വിഹിതം പര്യാപ്തമല്ല. റേഷൻ കാർഡ് നൽകുന്നതിലൂടെ ഈ സ്ഥിതിക്ക് മാറ്റം വരും. അന്തേവാസികളുടെ കൃത്യമായ കണക്ക് ഇതിലൂടെ ലഭിക്കും. മാത്രമല്ല കാർഡ് ഉപയോഗിച്ച് ഇതര ആനുകൂല്യങ്ങളും ലഭിക്കും.നിലവിൽ 5.65 രൂപ നിരക്കിൽ പത്തരക്കിലോ അരിയും 4.15 രൂപ നിരക്കിൽ അഞ്ചു കിലോ ഗോതമ്പുമാണ് പെർമിറ്റ് അടിസ്ഥാനത്തിൽ സ്ഥാപനങ്ങൾക്ക് നൽകുന്നത്.
പ്രതിവർഷം എടുക്കുന്ന പെർമിറ്റ് സമർപ്പിക്കുന്നതനുസരിച്ച് ജനുവരി പകുതിയോടെ റേഷൻ അനുവദിക്കുകയായിരുന്നു പതിവ്. ഇക്കുറി അത് തെറ്റിയിരിക്കുകയാണ്. െഫബ്രുവരിയായിട്ടും ഈ വർഷം റേഷൻ നൽകിയിട്ടില്ല. കേന്ദ്ര സർക്കാർ നൽകിയ സ്േറ്റാക്കുെണ്ടങ്കിലും വിതരണത്തിന് സിവിൽ സപ്ലൈസ് ഡയറക്ടറേറ്റ് നിർദേശം നൽകിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.