തിരുവനന്തപുരം: റേഷൻകാർഡിൽ മുൻഗണന വിഭാഗത്തിൽ കടന്നുകൂടിയ അനർഹരെ ഒഴിവാക്കാൻ ഉൗർജിത ശ്രമം നടത്തുമെന്ന് ഭക്ഷ്യമന്ത്രി പി. തിലോത്തമൻ അറിയിച്ചു. അനർഹരെ കെണ്ടത്തുന്നതിനായി മോേട്ടാർവാഹന വകുപ്പ്, റവന്യൂ-തദ്ദേശ-നോർക്ക വകുപ്പുകളിൽനിന്ന് വിവരങ്ങൾ ശേഖരിക്കും. നാലുചക്ര വാഹന ഉടമകളെ കണ്ടെത്താൻ മോേട്ടാർ വാഹന വകുപ്പിൽനിന്നും 1000 ചതുരശ്ര അടിക്ക് മേൽ വിസ്തീർണമുള്ള വീട്ടുടമകളെ കണ്ടെത്താൻ തദ്ദേശ വകുപ്പിൽനിന്നും വിവരം ശേഖരിക്കും. വിദേശ ജോലിയുള്ളവരുടെ വിവരങ്ങൾ നോർക്കയിൽനിന്നും ഒരേക്കറിൽ കൂടുതൽ ഭൂമിയുള്ളവരുടെ വിവരങ്ങൾ റവന്യൂ വകുപ്പിൽനിന്നും ശേഖരിക്കും. എ. പ്രദീപ്കുമാറിെൻറ ശ്രദ്ധക്ഷണിക്കലിന് നിയമസഭയിൽ മറുപടി നൽകുകയായിരുന്നു മന്ത്രി.
റേഷൻകാർഡുകളുടെ ഡാറ്റബേസിൽ ഉൾപ്പെടുത്തിയ ആധാർ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൃത്രിമ കാർഡുകൾ കണ്ടെത്തി ഒഴിവാക്കും. അനർഹമായി മുൻഗണന ലിസ്റ്റിൽ ഉൾപ്പെട്ട സർക്കാർ-അർധ സർക്കാർ ജീവനക്കാർ, പൊതമേഖല ജീവനക്കാർ, പെൻഷൻവാങ്ങുന്നവർ, കുടുംബ പെൻഷൻ വാങ്ങുന്നവർ എന്നിവർക്ക് സ്വമേധയാ ഒഴിഞ്ഞുപോകാൻ അവസരം നൽകിയിരുന്നു. ഇൗ വിഭാഗത്തിൽ 27,344 കാർഡുടമകൾ മുൻഗണനപ്പട്ടികയിൽനിന്ന് ഒഴിവായി. നിലവിൽ 1,27,546 കാർഡുകൾ അനർഹമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
മുൻഗണനപ്പട്ടികയിൽ ഉൾപ്പെടാതെ പോയവർക്ക് വീണ്ടും അപേക്ഷ നൽകാൻ താലൂക്ക് ഒാഫിസുകളിലും ജില്ല സപ്ലൈ ഒാഫിസുകളിലും അടക്കം സംവിധാനം ഒരുക്കും. പട്ടിക വിഭാഗ കുടുംബങ്ങൾ, മത്സ്യത്തൊഴിലാളികൾ, തോട്ടം-കയർ-കശുവണ്ടി തുടങ്ങി പരമ്പരാഗത തൊഴിലാളികൾ എന്നിവരെ പ്രത്യേക പരിഗണന നൽകി മുൻഗണനപ്പട്ടികയിൽ ഉൾപ്പെടുത്തും. ഭക്ഷ്യധാന്യത്തിനു പുറമേ, മണ്ണെണ്ണ, പഞ്ചസാര വിതരണത്തിനും കാർഷിക സബ്സിഡി, ചികിത്സ സഹായം, സാമൂഹിക ക്ഷേമ പദ്ധതികൾ വഴി സഹായം എന്നിവക്കും റേഷൻ കാർഡ് ആധാരമാക്കും. മുൻഗണനപ്പട്ടികയിൽനിന്ന് ഒഴിവായിപ്പോയ അർഹർക്ക് ചികിത്സ ആനുകുല്യങ്ങൾ നിഷേധിക്കപ്പെടാതിരിക്കാൻ കലക്ടർമാരുടെ ഉത്തരവ് പ്രകാരം കാർഡിൽ പ്രത്യേകം മുദ്ര പതിപ്പിക്കും.
പരാതിക്കാരെ നേരിൽ കേട്ടും ഉദ്യോഗസ്ഥർ ഫീൽഡ് പരിശോധന നടത്തിയും ഇക്കാര്യത്തിെല പരാതികൾ പൂർണമായും പരിഹരിക്കും. കരട് മുൻഗണന ലിസ്റ്റിനെക്കുറിച്ച് ലഭിച്ച 16,73,422 പരാതികളിൽ 12,93,868 അപേക്ഷകൾ പരിഗണിക്കാമെന്നും 2,30,293 അപേക്ഷകൾ അനർഹരെന്നും കണ്ടെത്തി. 1,49,261 അപേക്ഷകർ അന്വേഷണത്തിന് ഹാജരായില്ല. ഇൗ വിവരങ്ങൾ തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകിയതിൽ 543 പഞ്ചായത്തുകൾ അംഗീകരിച്ച് മടക്കി നൽകി. തദ്ദേശ സ്ഥാപനങ്ങളിൽനിന്ന് അർഹരെന്ന് കാണിച്ച് 2,88,222 കാർഡുകളും 35,897 അനർഹരുടെയും ലിസ്റ്റ് ലഭിച്ചു. അനർഹരെന്ന് കാണിച്ച് 1,86,926 അപേക്ഷകളും കിട്ടിയിരുന്നു. അന്വേഷണത്തിൽ 1,00,202 കാർഡുകൾ അനർഹരെന്ന് കണ്ടെത്തി. ഇത്തരം കാർഡുകൾ സീൽ പതിച്ച് പൊതുവിഭാഗം കാർഡുകളാക്കി മാറ്റിയെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.