തൃശൂർ: ജനുവരിയിലെ റേഷൻ മണ്ണെണ്ണ വിൽപന താൽക്കാലികമായി നിർത്തിവെച്ചു. ഇ-പോസ് മെ ഷിനിൽ വിലയിൽ വന്ന പിശകാണ് തിങ്കളാഴ്ച തുടങ്ങിയ ജനുവരിയിലെ മണ്ണെണ്ണ വിതരണം നിർ ത്തിവെക്കാൻ കാരണം. നിലവിൽ റേഷൻ മണ്ണെണ്ണക്കൊപ്പം പ്രളയ മണ്ണെണ്ണയും വിതരണം ചെയ്യുന് നുണ്ട്. പ്രതിമാസം 16 രൂപക്കാണ് അര ലിറ്റർ റേഷൻ മണ്ണെണ്ണ വിതരണം ചെയ്യുന്നത്. എന്നാൽ, തി ങ്കളാഴ്ച റേഷൻ മണ്ണെണ്ണക്ക് ലിറ്ററിന് 44 രൂപയാണ് ഇ-പോസിൽ രേഖപ്പെടുത്തിയ വില.
രാവിലെ തന്നെ ഇത് ശ്രദ്ധയിൽപ്പെട്ട റേഷൻവ്യാപാരികൾ താലൂക്ക് റേഷനിങ് ഇൻസ്പെക്ടർമാരുമായി ബന്ധപ്പെട്ടു. ആദ്യം ഇക്കൂട്ടരും പകെച്ചങ്കിലും പിന്നീട് തിരുവനന്തപുരത്തെ മുഖ്യകാര്യാലയത്തിൽ ബന്ധപ്പെട്ടതോടെയാണ് പിശകാെണന്ന് ബോധ്യപ്പെട്ടത്. പിന്നാലെ മണ്ണെണ്ണ വിതരണം നിർത്തിവെക്കണമെന്ന നിർദേശവും വന്നു. എന്നാൽ, പത്തരയോടെ നിർദേശം എത്തുന്നതിന് മുേമ്പ മണ്ണെണ്ണ വിതരണം നടത്തിയെന്ന് ചില റേഷൻ വ്യാപാരികൾ പറഞ്ഞു. പുതിയ നിർദേശം വന്നതിന് പിന്നാലെ കൂടുതൽ വാങ്ങിയ പണം മടക്കി നൽകണമെന്നായിരുന്നു ഇതിനുള്ള മറുപടി.
പ്രളയ മണ്ണെണ്ണയുടെ വില റേഷൻ മണ്ണെണ്ണയുടെ വിലയായി മാറിയതാണ് പ്രശ്നത്തിന് കാരണം. നാഷനൽ ഇൻഫർമാറ്റിക് സെൻററിനാണ് ഇ-പോസ് സോഫ്റ്റ്വെയറിൽ വിലനിലവാരം മാറ്റുന്നതിനുള്ള ചുമതല. ആന്ധ്രപ്രദേശിലെ ടീമിനാണ് കേരളത്തിലെ ഇ-പോസ് സംവിധാനത്തിെൻറ നിർവഹണ ചുമതല. പ്രളയ മണ്ണെണ്ണക്ക് ഡിസംബറിൽ ലിറ്ററിന് 49 രൂപയാണ് വില ഇൗടാക്കിയത്. ജനുവരിയിൽ 37 രൂപക്ക് നൽകുന്നതിനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ, ശനിയാഴ്ച 44 രൂപയാണ് പ്രളയ മണ്ണെണ്ണക്ക് ഇ-പോസിൽ രേഖപ്പെടുത്തിയിരുന്നത്. ഇത് തിരുത്തുന്നതിന് എൻ.െഎ.സിയുമായി ബന്ധപ്പെട്ടിരുന്നു. എന്നാൽ, തിങ്കളാഴ്ച വരുത്തിയ തിരുത്തിൽ പ്രളയ മണ്ണെണ്ണയുടെ വില റേഷൻ മണ്ണെണ്ണക്ക് രേഖപ്പെടുത്തി വീണ്ടും പിശകായി.
അതിനിടെ, ഡിസംബറിൽ ഭാരത് പെേട്രാളിയം കോർപറേഷൻ ലിമിറ്റഡ് (ബി.പി.സി.എൽ) കമ്പനി വിതരണം ചെയ്ത മണ്ണെണ്ണ ലഭിക്കുന്നതിന് കാലതാമസം ഉണ്ടായിരുന്നു. ഡിസംബർ അവസാനം വന്ന മെണ്ണണ്ണ പൂർണമായി വിതരണം ചെയ്യാനായിരുന്നില്ല. ജനുവരി മൂന്ന് വെരയും പിന്നീട് അഞ്ച് വരെയും തീയതി നീട്ടിനൽകിയിട്ടും റേഷൻകാർഡ് ഉടമകളിൽ ഭൂരിപക്ഷത്തിനും വാങ്ങാൻ കഴിഞ്ഞിരുന്നില്ല. വാങ്ങാത്തവർക്ക് ജനുവരിയിൽ ഒരുലിറ്റർ നൽകണമെന്ന് ആവശ്യമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.