കോഴിക്കോട്: റേഷൻ ഉപഭോക്താക്കൾക്കും കടക്കാർക്കും നിരവധി പദ്ധതികളും നൂതന സാേങ്കതിക പരിഷ്കാരങ്ങളും നിലവിൽ വരുത്തിയിട്ടും പരാതി ഒഴിയാതെ പൊതുവിതരണ സംവിധാനം. ദേശീയ ഭക്ഷ്യഭദ്രതാ നിയമം നടപ്പാക്കുന്നതിെൻറ ഭാഗമായി സ്ഥാപിച്ച ഇ-േപാസ് മെഷീനുകൾ സർവർ തകരാറ് കാരണം ഇടക്കിടെ പണിമുടക്കുന്നതാണ് ഏറെ പരാതിക്കിടയാക്കിയത്. ഇൗ വർഷം മാർച്ച് മുതലാണ് ഇ-പോസ് നിലവിൽവന്നത്. ഇതു വഴി കാർഡുടമയോ റേഷൻ കാർഡിൽ പേരുള്ള ഏതെങ്കിലും അംഗമോ വിരലടയാളം പതിപ്പിച്ചാൽ മാത്രമേ ഭക്ഷ്യവസ്തുക്കൾ ലഭിക്കുകയുള്ളൂ.
ഇ-പോസ് നടപ്പാക്കിയശേഷം ഒരു കാർഡിലെ സാധനങ്ങൾ മാത്രം വിതരണം ചെയ്യുന്നതിന് ശരാശരി പത്തു മിനിറ്റോളം എടുക്കുന്നുണ്ട്. നെറ്റ് വർക്ക് കിട്ടാത്തതിനാലാണ് വൈകുന്നത്. എന്നാൽ, ഇത്തരം സ്ഥലങ്ങളിൽ ആൻറിന സ്ഥാപിക്കുമെന്നും സർവർശക്തി വർധിപ്പിക്കുെമന്നും സിവിൽ സപ്ലൈസ് അധികൃതർ നേരത്തേ അറിയിച്ചിരുന്നെങ്കിലും നടപടിയൊന്നുമുണ്ടായില്ല. ഇതു കാരണം പലപ്പോഴും ഉപഭോക്താക്കൾക്ക് സാധനം ലഭിക്കാതെ മടങ്ങേണ്ട അവസ്ഥയാണ്. ഇ-പോസ് തകരാറിൽ പ്രതിഷേധിച്ച് ബുധനാഴ്ച റേഷൻ വ്യാപാരികളുടെ സംഘടനകൾ കടകളടച്ച് പ്രതിഷേധിച്ചിരുന്നു. അതിനിടെ, സർവർ തകരാറ് പരിഹരിക്കും വരെ ഏഴുജില്ലകളിൽ രാവിലെ ഒമ്പതു മുതൽ രണ്ടു മണി വരെയും ബാക്കിയിടങ്ങളിൽ രണ്ടു മുതൽ വൈകീട്ട് ഏഴു വരെയും പ്രവർത്തിക്കാൻ അനുവദിക്കണമെന്ന് ഒാൾ കേരള റീെട്ടയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ അധികൃതർക്ക് നിർദേശം സമർപ്പിക്കാനൊരുങ്ങുകയാണ്.
നേരത്തേ സർക്കാർ പ്രഖ്യാപിച്ച വേതന പാക്കേജും റേഷൻ കടക്കാർക്ക് ഇതുവരെ നൽകിയിട്ടില്ല. പാക്കേജ് പ്രകാരം 45 മുതൽ 73 ക്വിൻറൽ വരെ അരി വിതരണം ചെയ്യുന്ന ഷാപ്പുകൾക്ക് മാസത്തിൽ 18,000 രൂപ നൽകുമെന്നാണ് പറഞ്ഞിരുന്നത്. ധനവകുപ്പിെൻറ അനുമതി ലഭിച്ചെങ്കിലും എന്നു മുതൽ വേതനം ലഭിക്കുമെന്ന് ആർക്കും നിശ്ചയമില്ല. സാധനങ്ങൾ കൃത്യമായ അളവിൽ ലഭിക്കുന്നില്ലെന്ന പരാതിക്കും പരിഹാരമായിട്ടില്ല. ഗോഡൗണുകളിൽ അളവു തൂക്ക മെഷീനുകൾ ആവശ്യത്തിന് ഇല്ല. ഭക്ഷ്യസാധനങ്ങൾ ഗോഡൗണുകളിൽനിന്ന് വിതരണത്തിന് കടകളിലേക്ക് നൽകുേമ്പാൾ റേഷനിങ് ഇൻസ്പെക്ടർമാർ ഉണ്ടാവണമെന്നാണ് ചട്ടം. ഇവരുടെ സാന്നിധ്യം ഒരിക്കലും ഗോഡൗണുകളിൽ ഉണ്ടാവാറില്ലെന്ന് വ്യാപാരികൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.