തിരുവനന്തപുരം: മുന്‍ഗണന റേഷന്‍ കാര്‍ഡുകാര്‍ക്കുള്ള അധാര്‍ മസ്റ്ററിങ് ഞായർ അടക്കം അവധി ദിനങ്ങളിലും നടത്തമെന്ന സര്‍ക്കാര്‍ നിര്‍ദേശം അനുസരിക്കില്ലെന്ന് റേഷൻ വ്യാപാരി കോഓഡിനേഷൻ കമ്മിറ്റി. ഞായറാഴ്ച സംസ്ഥാനത്തെ ഭൂരിഭാഗം കടകളും അടച്ചിട്ടു. റേഷൻ വ്യാപാരി സംഘടനകളുമായി കൂടിയാലോചന നടത്താതെയാണ് ഇത്തരമൊരു തീരുമാനമെന്നും സി.ഐ.ടിയു അടക്കം സംഘടനകൾ ആരോപിച്ചു.
ഉഷ്ണം കണക്കിലെടുത്ത് അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ രാവിലെ 11 മുതൽ വൈകീട്ട് 3 വരെ ജനങ്ങൾ പുറത്തിറങ്ങരുതെന്ന ആരോഗ്യ വകുപ്പിന്‍റെ നിർദേശം നിലനിൽക്കുന്ന സാഹചര്യത്തിലാണ് റേഷൻ വ്യാപാരികളുടെ വിശ്രമ സമയം ഒഴിവാക്കി ഉച്ചക്ക് ഒന്നരമണി മുതൽ നാലുമണിവരെ മസ്റ്ററിങ് നടത്തണമെന്ന ഉത്തരവ്.
ഞായർ അടക്കം ദിവസങ്ങളിൽ രാവിലെ ഒമ്പതുമുതൽ വൈകീട്ട് ഏഴുവരെയും, 15,16, 17 തീയതികളില്‍ കടകളടച്ച് രാവിലെ 9 മുതൽ വൈകീട്ട് 7 വരെയും മസ്റ്ററിങ് നടത്തണമെന്നും അറിയിച്ചിരിക്കുകയാണെന്നും അവർ ചൂണ്ടിക്കാട്ടി.
കേന്ദ്ര സർക്കാർ ജനുവരി മുതൽ മസ്റ്ററിങ് നടത്താൻ നിർദേശിച്ചിരുന്നെങ്കിലും മാർച്ച് വരെ വൈകിയതിന്‍റെ ഉത്തരവാദിത്തം മറ്റുള്ളവരുടെ ചുമലിൽ അടിച്ചേൽപ്പിക്കുന്നതും അംഗീകരിക്കാനാവില്ലെന്ന് വിവിധ റേഷന്‍ സംഘടനകളെ പ്രതിനിധീകരിച്ച് ജി. സ്റ്റീഫൻ എം.എൽ.എ, അഡ്വ. ജോണി നെല്ലൂർ, അഡ്വ. ജി. കൃഷ്ണപ്രസാദ്, ടി. മുഹമ്മദാലി, കാടാംമ്പുഴ മൂസ, സി. മോഹനൻ പിള്ള, ബിജു കൊട്ടാരക്കര, സുരേഷ് കാരേറ്റ്, ഡാനിയൽ ജോർജ് എന്നിവര്‍ അറിയിച്ചു.അഡ്വ. ജോണി നെല്ലൂർ, അഡ്വ. ജി. കൃഷ്ണപ്രസാദ്, ടി. മുഹമ്മദാലി, കാടാംമ്പുഴ മൂസ, സി. മോഹനൻ പിള്ള, ബിജു കൊട്ടാരക്കര, സുരേഷ് കാരേറ്റ്, ഡാനിയൽ ജോർജ് എന്നിവര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.