തൃശൂർ: ഭക്ഷ്യക്കിറ്റ് വാങ്ങാത്തവർക്ക് റേഷൻ ലഭിക്കില്ലെന്ന വാർത്ത വ്യാജമെന്ന് പൊതുവിതരണ മന്ത്രിയുടെ ഒാഫിസ് അറിയിച്ചു. കാർഡുടമകളിൽ ചിലർ ആറു മാസമായി തുടർച്ചയായി റേഷൻ വാങ്ങാത്തവരും സൗജന്യ ഭക്ഷ്യക്കിറ്റ് വാങ്ങാത്തവരുമാണെന്ന് വെബ്സൈറ്റിൽ നിന്ന് മനസ്സിലാക്കിയിരുന്നു. ഇതിെൻറ അടിസ്ഥാനത്തിൽ പ്രസ്തുത കുടുംബങ്ങളുടെ മുൻഗണനപദവിയുടെ അർഹത സംബന്ധിച്ച് പരിശോധിക്കാനാണ് സർക്കാർ തീരുമാനം.
ഏകദേശം മുപ്പതിനായിരത്തിലേറെ കുടുംബങ്ങളാണ് ആറു മാസമായി റേഷൻ വാങ്ങാതെയും ഭക്ഷ്യക്കിറ്റ് വാങ്ങാതെയുമായി കണ്ടെത്തിയത്. മുൻഗണനാ പദവിയുണ്ടായിട്ടും അർഹതപ്പെട്ട വിഹിതം വാങ്ങാതെ പാഴാക്കുന്നത് മുൻഗണന പട്ടികയിൽ കാത്തിരിക്കുന്ന കുടുംബങ്ങളോട് കാണിക്കുന്ന അനീതിയാണ്.
ഇത്തരക്കാരുടെ വിശദാംശങ്ങൾ പരിശോധിച്ച് അവർ അർഹതയില്ലാത്തവരാണെങ്കിൽ അവരെ നീക്കി പകരം പുതിയ അർഹതപ്പെട്ട കുടുംബങ്ങളെ മുൻഗണന പട്ടികയിൽ ഉൾപ്പെടുത്തുവാൻ സാധിക്കുമോയെന്ന് പരിശോധിക്കുവാനുള്ള നീക്കമാണ് തെറ്റായി പ്രചരിപ്പിക്കുന്നത്.
റേഷൻ വാങ്ങാത്തവരുടെയും അതിജീവനക്കിറ്റ് വാങ്ങാത്തവരുടെയും പട്ടിക എല്ലാ റേഷൻ കടകളിലും വില്ലേജ് ഓഫിസുകളിലും തദ്ദേശഭരണ സ്ഥാപനങ്ങളിലും പ്രദർശിപ്പിക്കും. റേഷൻ വാങ്ങാത്തത് സംബന്ധിച്ച് പ്രസ്തുത കാർഡ് ഉടമകൾക്ക് നോട്ടീസ് നൽകി ആക്ഷേപം ഉണ്ടെങ്കിൽ അതുകൂടി കണക്കിലെടുത്ത് മാത്രമേ വിഷയത്തിൽ തീരുമാനമെടുക്കൂ. അതേസമയം, കിറ്റ് വാങ്ങാത്തതിെൻറ പേരിൽ റേഷൻ തടയാനായിരുന്നു നീക്കമെന്നാണ് മനസ്സിലാകുന്നത്.
കഴിഞ്ഞ മൂന്നിന് വകുപ്പ് നൽകിയ ഉത്തരവിൽ ഇതാണ് പറയുന്നത്. എന്നാൽ, 'മാധ്യമം' നൽകിയ വാർത്തയുടെ അടിസ്ഥാനത്തിൽ അതിന് മുേമ്പ ഇറേക്കണ്ട ഉത്തരവ് തിങ്കളാഴ്ച ഇറക്കുകയും ചെയ്തു. മാത്രമല്ല, കഴിഞ്ഞ മൂന്നുമാസം തുടർച്ചയായി റേഷൻ വാങ്ങാത്ത 52,604 കുടുംബങ്ങളെ പൊതുവിഭാഗത്തിലേക്ക് മാറ്റിയിട്ടുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.