രവീന്ദ്രൻ പട്ടയം റദ്ദാക്കൽ: 18ന്​ ഹരജികൾ ഒന്നിച്ച്​ പരിഗണിക്കും

കൊച്ചി: വിവാദ രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കാനുള്ള ഉത്തരവ്​ ചോദ്യം ചെയ്യുന്ന ഹരജികൾ ​ഒന്നിച്ച്​ പരിഗണിക്കാൻ ഹൈകോടതി മാർച്ച്​ 18ലേക്ക്​ മാറ്റി.

ഭൂമി പതിവ് ചട്ടങ്ങൾ ലംഘിച്ച് 1999ൽ ദേവികുളം താലൂക്കിൽ അനുവദിച്ച പട്ടയങ്ങൾ റദ്ദാക്കാൻ ഇടുക്കി ജില്ല കലക്ടറെ ചുമതലപ്പെടുത്തി ജനുവരി 18ന് സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് ചോദ്യം ചെയ്ത് ഭൂരഹിത കർഷകരടക്കം നൽകിയ ഒരു കൂട്ടം ഹരജികളാണ്​ ജസ്റ്റിസ്​ ദേവൻ രാമചന്ദ്രൻ മാറ്റിയത്​.

ഹരജി വീണ്ടും പരിഗണിക്കുന്നതിന്​ മുമ്പ്​ കക്ഷികൾക്ക്​ വിശദീകരണങ്ങളുണ്ടെങ്കിൽ നൽകാമെന്ന്​ കോടതി വ്യക്​തമാക്കി.

Tags:    
News Summary - Raveendran pattayam: Petitions will be considered together on the 18th

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.