കിളിമാനൂർ: ചിത്രകലക്ക് പുത്തൻ മാനങ്ങൾ നൽകിയ ചിത്രകാരൻ രവിവർമയുടെ നാട്ടിൽ സർക്കാറിെൻറ ഓണാഘോഷം സംഘടിപ്പിക്കാനാകാത്തതിെൻറ ഉത്തരവാദിത്തം ലളിതകലാ അക്കാദമിക്കാണെന്നും അടുത്തവർഷം ഓണം വാരാഘോഷത്തിന് കിളിമാനൂർ രാജാരവിവർമ മ്യൂസിയം വേദിയാകുമെന്ന് സാംസ്കാരിക മന്ത്രി ഉറപ്പുനൽകിയതായും എം.എൽ.എ ബി. സത്യൻ. മൂന്നുവർഷമായി ഓണം വാരാഘോഷത്തിന് ഒരുദിനം രവിവർമ മ്യൂസിയം വേദിയാക്കാമെന്ന സർക്കാറിെൻറ വാഗ്ദാനം പാലിക്കാത്തത് സംബന്ധിച്ച് ‘മാധ്യമം’ നൽകിയ വാർത്തയോട് പ്രതികരിക്കുകയായിരുന്നു എം.എൽ.എ. 2014-ൽ നിർമാണം പൂർത്തിയാക്കി ഉദ്ഘാടനവും നടത്തി. ഈ വേദിയിലാണ് അന്നത്തെ സാംസ്കാരികമന്ത്രി കിളിമാനൂരിനെ ഓണം വാരാഘോഷത്തിന് വേദിയാക്കാമെന്ന് ഉറപ്പുനൽകിയത്.
വർഷം മൂന്ന് കടന്നിട്ടും പ്രഖ്യാപനം യാഥാർഥ്യമായില്ല. മ്യൂസിയത്തിെൻറ നിയന്ത്രണം ലളിതകലാ അക്കാദമിക്കാണെന്ന് എം.എൽ.എ പറഞ്ഞു.
ഇവിടെ പരിപാടി സംഘടിപ്പിക്കേണ്ട ഉത്തരവാദിത്തവും അവർക്കാണ്. അടിസ്ഥാനസൗകര്യങ്ങൾ വിപുലപ്പെടുത്തുന്നതിനായി ബജറ്റിൽ 25 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഓണം വാരാഘോഷ പരിപാടിയിൽ കിളിമാനൂരിനെയും ഉൾപ്പെടുത്താൻ നേരത്തേ ഇവരോട് ആവശ്യപ്പെട്ടിരുന്നു. അടുത്ത ഓണത്തിന് സാംസ്കാരിക വകുപ്പും ലളിതകലാ അക്കാദമിയും കിളിമാനൂർ പഞ്ചായത്തും സംയുക്തമായി ഓണാഘോഷം കിളിമാനൂരിൽ സംഘടിപ്പിക്കാമെന്ന് മന്ത്രി ഉറപ്പുനൽകി.
അതേസമയം, മുൻമന്ത്രി നൽകിയിരുന്ന ഉറപ്പിനെക്കുറിച്ച് തങ്ങൾക്ക് ഒന്നും അറിയില്ലായിരുന്നെന്നും ആരും അതേക്കുറിച്ച് പറഞ്ഞിരുന്നില്ലെന്നും ലളിതകലാ അക്കാദമി ചെയർമാൻ സത്യപാൽ ‘മാധ്യമ’ത്തോട് പറഞ്ഞു.
ഓണം വാരാഘോഷ പരിപാടികളിൽ കിളിമാനൂർ രവിവർമ മ്യൂസിയം ഉൾപ്പെടുത്തണമെന്ന നിർദേശം സാംസ്കാരികവകുപ്പിൽനിന്ന് ലഭിച്ചിരുന്നില്ലെന്നും അടുത്തവർഷം വകുപ്പിന് ഒപ്പം ചേർന്ന് പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.