വിശ്വസിച്ച പ്രസ്ഥാനം നീതി നിഷേധിച്ചെന്ന് റസാഖിന്റെ സഹോദരന്‍

പുളിക്കല്‍: വിശ്വസിക്കുന്ന പ്രസ്ഥാനവും ഭരണകൂടവും റസാഖിനും കുടുംബത്തിനും നാട്ടുകാര്‍ക്കും നീതി നിഷേധിച്ചെന്ന് റസാഖ് പയമ്പ്രോട്ടി​ന്റെ സഹോദരന്‍ ജമാല്‍ പയമ്പ്രോട്ട്. പുളിക്കല്‍ പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റി നടത്തിയ പ്രതിഷേധ സദസ്സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

2019ല്‍ പുളിക്കല്‍ പഞ്ചായത്ത് ഭരിച്ച യു.ഡി.എഫ് ഭരണസമിതിയാണ് പ്ലാസ്റ്റിക് മാലിന്യ സംസ്കരണ കമ്പനിക്ക് അനുമതി നല്‍കിയത്. 2020ല്‍ താനും സഹോദരനും നല്‍കിയ പരാതിയെ തുടര്‍ന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് സ്ഥാപനത്തിന് സ്റ്റോപ് മെമ്മോ നല്‍കിയിരുന്നു. കോവിഡ് കാലത്ത് ലൈസന്‍സ് ഓണ്‍ലൈനില്‍ പുതുക്കേണ്ടി വന്നപ്പോള്‍ എം.എസ്.എം.ഇ ആക്ട് വന്നു. ഇതനുസരിച്ച് സ്ഥാപനത്തിന് 2021ല്‍ പ്രവര്‍ത്തനാനുമതി ലഭിച്ചപ്പോള്‍ സി.പി.എമ്മാണ് പുളിക്കല്‍ പഞ്ചായത്ത് ഭരിക്കുന്നത്. താന്‍ പാണ്ടിയാട്ടുപുറത്ത് സി.പി.എം ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. റസാഖോ കുടുംബമോ പ്രതിപക്ഷത്തെ സമീപിച്ചിട്ടില്ല.

മൂത്ത സഹോദരന്റെ രോഗാവസ്ഥ റസാഖ് ഏരിയ സെക്രട്ടറിയോട് പറഞ്ഞപ്പോള്‍ രോഗത്തിന്റെ സര്‍ട്ടിഫിക്കറ്റ് കൊണ്ടുവന്നാല്‍ പഞ്ചായത്ത് പ്രസിഡന്റിനോട് പറഞ്ഞ് സ്റ്റോപ് മെമ്മോ കൊടുപ്പിക്കാമെന്നാണ് പറഞ്ഞത്. നിങ്ങളുടെ മുന്നിലേക്ക്​ ഒരു മയ്യിത്തുമായി വരാമെന്നാണ് റസാഖ് പറഞ്ഞത്. പ്രതിപക്ഷ അംഗങ്ങള്‍ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചാലും താൻ അവസാന നിമിഷം വരെ കമ്യൂണിസ്റ്റായിരിക്കും. തനിക്കോ കുടുംബത്തിനോ വലതുപക്ഷ രാഷ്ട്രീയത്തിലേക്ക് വരാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Razak Payambrot's brother against CPIM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.