ഈ നാട്​ എനിക്ക്​ കാവലായിരിക്കുമോ അതോ കല്ലെറിയുമോ​...? ക്വാറൻറീനിൽ കഴിയുന്ന ഡോക്​ടറുടെ കുറിപ്പ്​ വൈറൽ

കോഴിക്കോട്​: ആരോഗ്യ മേഖലയിൽ ജീവൻ പണയം വെച്ച്​ ജോലിചെയ്​തിട്ടും ചിലർ പുലർത്തുന്ന അവഗണനയും മനോഭാവവും വിവ രിച്ച്​ ഡോ. ഇദിരീസ്​. കോഴിക്കോട്​ രോഗം സ്​ഥിരീകരിച്ചിരുന്ന വ്യക്തിയുമായി സമ്പർക്കം പുലർത്തിയതിനെ തുടർന് ന്​ സ്വയം വീട്ടുനിരീക്ഷണത്തിൽ കഴിയുകയായിരുന്നു സാമൂഹിക സേവന മേഖലയിൽ ഏറെ സുപരിചിതനായ ഡോക്​ടർ ഇദിരീസ്​.

14 ദിവസത്തെ വീട്ടുനിരീക്ഷണം മതിയെന്ന്​ ഡി.എം.ഒയുടെ ഓഫിസ്​ അടക്കം അറിയിച്ചിട്ടും ഡോക്​ടറുടെ സ്വയം തീരുമാനപ്രകാ രം 28 ദിവസം ​െഎസൊലേഷനിൽ കഴിയാൻ തയാറാകുകയായിരുന്നു. എന്നാൽ ഡി.എം.ഒ നിർദേശിച്ച നിരീക്ഷണ കാലാവധി പൂർത്തിയാക്കിയ ശ േഷം മകൻ വീട്ടുമുറ്റത്ത്​ കളിക്കുന്നത്​ ശ്രദ്ധയിൽപ്പെ​ട്ടെന്ന പരാതി ലഭിച്ചെന്നും നിരീക്ഷണത്തിലാണെന്ന്​ അറി യിച്ചില്ലെന്നും ചൂണ്ടിക്കാട്ടി തൊട്ടടുത്ത വാർഡി​​​​െൻറ കൗൺസിലറായ ജനപ്രതിനിധിയും ഒരു ഹെൽത്ത് ഇൻസ്പെക്ടറും മൂന്ന് നാല് ഉദ്യോഗസ്ഥരും എത്തി ഡോക്​​ടറോട്​ തട്ടിക്കയറിയതായും കുറിപ്പിൽ പറയുന്നു.

ഒരു ഡോക്ടറായ തനിക്ക് ഈ ഗതിയാണെങ്കിൽ നാട്ടിലെ ഐസൊലേഷനിലുള്ളവരോടും നിരീക്ഷണ കാലാവധി കഴിഞ്ഞ സാധാരണക്കാരോടും ഇൗ ജനപ്രതിനിധികൾ എങ്ങ നെയായിരിക്കും പെരുമാറുകയെന്നും ഡോക്​ടർ ചോദിക്കുന്നു.

ഡോക്​ടറുടെ കുറിപ്പ്​ വായിക്കാം

പൊതു സ മൂഹത്തോട് ബഹുമാനപൂർവം

ഞാൻ ഡോക്ടർ ഇദിരീസ്,
എം.ബി.ബി.എസും എം.ഡിയും കഴിഞ്ഞ് ഏറെ ആദരവോടെയും ഇഷ്​ടത്തോടെയും രോ ഗികളായ സഹോദരങ്ങൾക്ക് വേണ്ടി ഇടപെട്ടു കൊണ്ടിരിക്കുന്നു. മിണ്ടാതിരിക്കുന്നത് അനീതിയാവുമെന്ന് തോന്നിയത് കൊണ്ടും മറ്റുള്ളവരുടെ മേൽ അഹന്തയോടെ ഇടപെടുന്നതല്ല ജനാധിപത്യം എന്ന ശക്തമായ വിശ്വാസമുള്ളതുകൊണ്ടുമാണ് ഈ കുറിപ്പിലൂടെ ചിലത് പറയുന്നത്.

കോവിഡ് കാലത്ത് എനിക്ക് വീട്ടിലിരിക്കാമായിരുന്നിട്ടും ഞാനൊരു ഡോക്ടറാണെന്ന ബോധവും ബോധ്യവും കൊണ്ടാണ് പതിനായിരക്കണക്കിന് ആരോഗ്യ പ്രവർത്തകരെ പോലെ ഞാനും ആരോഗ്യമേഖലയിൽ ഈ സമയത്തും സജീവമായത്. രോഗികളെ പരിശോധിക്കുക എന്നത് എ​​​​െൻറ ഉത്തരവാദിത്തമായിരുന്നു. അവസ്ഥ പരിഗണിച്ചു കൊണ്ട് തന്നെ എല്ലാ മുൻകരുതലുകളും ഉണ്ടായിരുന്നു.

കഴിഞ്ഞ ഏപ്രിൽ ഒന്നാം തീയതി ഒരു രോഗി എ​​​​െൻറ കൺസൾട്ടിങ്​ റൂമിലെത്തി. രണ്ട് പ്രാവശ്യം മെഡിക്കൽ കോളജിൽ പോയ അദ്ദേഹത്തിന് വീട്ടിലിരിക്കാൻ നിർദേശം ലഭിച്ചിട്ടുണ്ടായിരുന്നു. പതിനൊന്ന് മണിക്കാണ് ഇദ്ദേഹം എ​​​​െൻറ അടുത്ത് എത്തുന്നത്. അദ്ദേഹത്തെ തൊട്ടടുത്ത ആശുപത്രിയിലേക്ക് വിടുകയും എക്സറേ എടുത്ത് അദ്ദേഹം തിരികെ വരുകയും ചെയ്തു. തുടർന്ന് മെഡിക്കൽ കോളജിലേക്ക് ആ കേസ് റഫർ ചെയ്തു.

മെഡിക്കൽ കോളജിലക്ക് റഫർ ചെയ്ത രോഗി സ്വകാര്യ ആശുപത്രിയിൽ എത്തുകയും അവിടെ നിന്ന് ആദ്യ ടെസ്​റ്റ്​ നെഗറ്റീവാണെന്ന് റിപ്പോർട്ടു വരികയും ചെയ്തു. പിന്നീട് ഒമ്പതാം തിയതി ചെയ്ത ടെസ്​റ്റ്​ പോസിറ്റീവാണെന്ന് പത്താം തീയതി റിസൽട്ട് വന്നതിനെ തുടർന്ന് ഡി.എം.ഒ ഓഫിസിൽ നിന്ന് എനിക്ക് കോൾ വന്നു. നിങ്ങളുടെ ടെസ്​റ്റും ചെയ്യണം. പതിനാലാം തീയതി വരെ നിങ്ങൾ മാറിനിൽക്കണം. പന്ത്രണ്ടാം തിയതി എ​​​​െൻറ റിസൽട്ട് നെഗറ്റീവാണെന്ന് റിപ്പോർട്ടു വന്നു. എങ്കിലും പതിനാലാം തീയതി വരെ വീട്ടിലിരിക്കാനും പതിനഞ്ചാം തീയതി കാലത്ത് മുതൽ ക്ലിനിക്കിൽ പോയി തുടങ്ങാമെന്നും ഡി.എം.ഒ ഓഫിസ് അറിയിച്ചു.

ഒന്നാം തീയതി ആ രോഗിയെ കണ്ടതു മുതൽ പതിനാലാം തീയതി വരെ എ​​​​െൻറ ക്വാറൻറീൻ കാലാവധി ആണെന്നും തുടക്കം മുതൽ സുരക്ഷാ മുൻകരുതലുകൾ പാലിച്ചതു കൊണ്ട് അതു കഴിഞ്ഞാൽ പഴയതുപോലെ പുറത്ത് പോകാമെന്നും ഡി.എം.ഒ ഓഫിസ് പറഞ്ഞിട്ടും ഇരുപത്തെട്ടു ദിവസം വീട്ടിൽ തന്നെ കഴിയാൻ ഞാൻ സ്വയം തീരുമാനിച്ചു.

ഇതിനകം ഉദ്യോഗസ്ഥർ ചോദിക്കുന്ന മുറക്ക്​ എ​​​​െൻറ മേൽവിലാസവും സ്ഥിതി വിവരങ്ങളും ഞാൻ ധരിപ്പിച്ചു കൊണ്ടിരിക്കുന്നുണ്ടായിരുന്നു. എന്നാൽ പതിനാറാം തീയതി അഥവ എ​​​​െൻറ ക്വാറൻറീൻ കഴിഞ്ഞ രണ്ടാം ദിവസം തൊട്ടടുത്ത വാർഡി​​​​െൻറ കൗൺസിലറായ ജനപ്രധിനിധിയും ഒരു ഹെൽത്ത് ഇൻസ്പെക്ടറും കൂടെ മൂന്ന് നാല് ഉദ്യോഗസ്ഥരും കൂടി എ​​​​െൻറ വീട്ടിലെത്തി.

നിങ്ങളുടെ മകൻ മുറ്റത്ത് സൈക്കളോടിച്ച് കളിക്കുന്നതായി പരാതി ലഭിച്ചിട്ടുണ്ടെന്നും നിങ്ങളുടെ ഡ്രൈവർ ഭക്ഷണം കഴിക്കാനായി നിങ്ങളുടെ വീട്ടിലേക്ക് വരുന്നുണ്ടെന്നും നിങ്ങൾക്ക് ഈ സമയം ഐസൊലേഷൻ പിരീഡല്ലേ എന്നും അവർ ചോദിച്ചു. (എ​​​​െൻറ ക്വാറൻറീൻ പിരീഡ് കഴിഞ്ഞ് അടുത്ത ദിവസം വീട്ടിലേക്ക് പാലുമായി വന്ന സ്ത്രീയെയും ചിലർ വിലക്കിയിരുന്നു. ഇന്ന് എ​​​​െൻറ സമയം കഴിഞ്ഞതി​​​​െൻറ രണ്ടാം നാളിലും ജനപ്രതിനിധിയടക്കം വന്നത് എ​​​​െൻറ മകൻ മുറ്റത്ത് ഗൈറ്റ് വരെ ( പുറത്തല്ല അകത്ത് തന്നെ ) സൈക്കളോടിച്ചതിനാണ്...

സംഗതി ഇവിടം കൊണ്ടും തീരുന്നില്ല... ജനപ്രതിനിധിയുടെയും ഹെൽത്ത് ഇൻസ്പെക്ടർ അടക്കമുള്ളവരുടെയും വരവ് തന്നെ ആഗോള അധികാര ചുമതലയുള്ള മട്ടിലായിരുന്നു. എന്തു കൊണ്ടാണ് ഞങ്ങളെ താങ്കൾ ക്വാറൻറീനിലായത് അറിയിക്കാത്തത് എന്ന് ജനപ്രതിനിധിയായ സഹോദരി തട്ടിക്കയറി... ജനപ്രതിനിധി എന്ന നിലയിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന പ്രിയപ്പെട്ട സഹോദരീ... പ്രിയപ്പെട്ട ഹെൽത്ത് ഇൻസ്പെക്ടർ... ഈ സമയത്ത് ശരീരം കൊണ്ട് മാത്രമല്ല മനസ്സുകൊണ്ടും അകറ്റണമെന്ന് ആരാണ് നിങ്ങളെ പഠിപ്പിച്ചത്? ഒരു ഡോക്ടർ എന്ന നിലയിൽ ഈ സമയത്തും സ്വന്തത്തേക്കാളേറെ രോഗിയായ സഹോദരങ്ങൾക്ക് വില കൽപ്പിച്ച് അവരെ നോക്കിയതാണോ ഞാൻ ചെയ്ത തെറ്റ്?

ഞാൻ ഈ അവസ്ഥ ചോദിച്ച് വാങ്ങിയതല്ല ഒരു രോഗിയെ, ഒരുപാടു രോഗികളെ രക്ഷപ്പെടുത്താൻ ശ്രമിച്ചതു കൊണ്ട് വന്നതാണ്. നാളെ ലോകത്തെമ്പാടും പ്രത്യേകിച്ച് കേരളത്തിലും ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകരും നിങ്ങളെ പോലുള്ള ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും അവജ്ഞയോടുള്ള പെരുമാറ്റം ഏറ്റുവാങ്ങേണ്ടവരാണോ?

ഒരു ഡോക്ടറായ എനിക്ക് ഈ ഗതിയാണെങ്കിൽ നാട്ടിലുള്ള ഐസൊലേഷനിലുള്ളവരും കാലാവധി കഴിഞ്ഞവരുമായ സാധാരണക്കാരോടുള്ള നിങ്ങളുടെ സംസാര രീതി എങ്ങിനെയായിരിക്കും. ബഹുമാനപ്പെട്ട മുഖ്യമന്ത്രി കൂട്ടായ്മയെ കുറിച്ചും ആരോഗ്യ പ്രവർത്തകരുടെ ഇടപെടലിനെ കുറിച്ചും പറഞ്ഞു കൊണ്ടേയിരിക്കുന്ന, കേരളം കരകയറിക്കൊണ്ടിരിക്കുന്ന ഈ വേളയിൽ ജനസേവനം എന്നത് വെറും വാക്കല്ല എന്ന് മാത്രം ഓർമ്മിപ്പിക്കുന്നു. ഒപ്പം ഒരു ഡോക്ടർ എന്ന നിലയിൽ എപ്പോഴും ആവശ്യക്കാർക്ക് വാതിൽ തുറന്ന് വെച്ച എനിക്കും എന്റെ വീട്ടുകാർക്കും ചിലത് ചോദിക്കാനുണ്ട്. ഇനിയും രോഗികളെ നോക്കാനും വേണ്ടത് ചെയ്യാനും ഞാൻ ഇറങ്ങിത്തിരിക്കും. ചിലപ്പോൾ ഇനിയും ഈ അവസ്ഥ വന്നു കൂടായ്കയില്ല. അന്ന് ഈ നാട് എനിക്ക് കാവലായിരിക്കുമോ
അതോ കല്ലെറിയുമോ? ആരോഗ്യ മേഖലയിൽ ജീവൻ പണയം വെച്ച് പണിയെടുക്കുന്ന ആയിരമായിരം പേർക്കു വേണ്ടി

ഡോക്​ടർ ഇദിരീസ് പയ്യോളി


Tags:    
News Summary - Reactions of Others Quarantine time Doctor Notes Viral -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.