തിരുവനന്തപുരം: സംസ്ഥാനത്തെ ക്രമസമാധാനം തകർക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബി.ജെ.പി ഹർത്താലുകൾ നടത്തിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അനാവശ്യ ഹർത്താലുകൾ ഒഴിവാക്കണം. അതിനായി സർവകക്ഷിയോഗം വിളിക്കാൻ തയാറാണെന്നും മ ുഖ്യമന്ത്രി പറഞ്ഞു.
ഹർത്താലിനിടെ അക്രമം നടത്തിയവർക്കെതിരെ കർശന നടപടിയെടുത്തിട്ടുണ്ട്. കേരളത്തിെൻറ വികസനത്തിന് ഒരു പങ്കും വഹിക്കാത്തവരാണ് ബോധപൂർവം ഹർത്താൽ നടത്തുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു. നിയമസഭയിൽ ചേദ്യോത്തരവേളയിൽ ഹർത്താൽ സംബന്ധിച്ച പ്രതിപക്ഷത്തിെൻറ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
കാസർകോട് മഞ്ചേശ്വരത്ത് ബി.ജെ.പി വർഗീയ കലാപനീക്കം നടത്തിയതായി കണ്ടെത്തി. പൊലീസ് ഫലപ്രദമായി ഇടപെട്ടതിനാൽ കലാപം ഉണ്ടക്കാനുള്ള ഗൂഢപദ്ധതി നടക്കാതെ പോയി. പൊലീസ് കനത്ത ജാഗ്രതയോടെയാണ് നീങ്ങുന്നതെന്നും ജനങ്ങളുടെ സഹകരണം വേണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
തുടർച്ചയായ ബി.ജെ.പി ഹർത്താലുകളിൽ 28,43,022 രൂപയുടെ പൊതുമുതൽ നശിപ്പിക്കപ്പെട്ടു. ഒരു കോടിയോളം രൂപയുടെ സ്വകാര്യ മുതൽ നഷ്ടമായെന്നും അദ്ദേഹം വ്യക്തമാക്കി.
ഗവർണറുടെ നയപ്രഖ്യാപനത്തിന്മേലുള്ള നന്ദി പ്രമേയ ചര്‍ച്ചക്കായാണ് നിയമസഭ ചേർന്നത്. അനാവശ്യ ഹർത്താലുകൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് വിവിധ കക്ഷികൾ സഭയിൽ ആവശ്യപ്പെട്ടു. ഹർത്താലിനിടെ അക്രമസംഭവങ്ങൾ നടത്തുന്നവർെക്കതിരെ നടപടി സ്വീകരിക്കണമെന്നും മിന്നൽ ഹർത്താലുകൾ നിരോധിക്കണമെന്നും പ്രതിപക്ഷം സഭയിൽ ആവശ്യപ്പെട്ടു. പ്രതിപക്ഷത്തിെൻറ ആവശ്യങ്ങളെ അനുഭാവപൂർവം പരിഗണിച്ചുകൊണ്ടുള്ള മറുപടിയാണ് മുഖ്യമന്ത്രി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.