ന്യൂഡൽഹി: റിയൽ എസ്റ്റേറ്റ് മേഖലയിൽ ജി.എസ്.ടി ചുമത്താൻ കേന്ദ്രം ഒരുങ്ങിയാൽ കേരളം കോടതിയെ സമീപിക്കുമെന്ന് ധനമന്ത്രി തോമസ് െഎസക്. സംസ്ഥാനത്തിന് 1500 കോടി രൂപയുടെ നികുതിനഷ്ടം ഉണ്ടാകും. റിയൽ എസ്റ്റേറ്റിൽ ജി.എസ്.ടി കൊണ്ടുവരുന്നതിനോട് മിക്ക സംസ്ഥാനങ്ങൾക്കും എതിരഭിപ്രായമാണ്. ഇൗ സാഹചര്യത്തിൽ വിഷയം അടുത്ത േയാഗത്തിൽ വിശദചർച്ചക്ക് മാറ്റിയിരിക്കുകയാണ്.
ജി.എസ്.ടി വരുമാനം കുറഞ്ഞതിനാൽ വലിയ പണഞെരുക്കമാണ് സംസ്ഥാനം നേരിടുന്നതെന്ന് കൗൺസിൽ യോഗത്തിൽ തോമസ് െഎസക് പറഞ്ഞു. കേന്ദ്ര ജി.എസ്.ടിയിൽനിന്നുള്ള വിഹിതം സംസ്ഥാനങ്ങൾക്ക് കിട്ടാൻ വൈകുന്നു. കയറ്റുമതിക്കാർക്ക് നൽകിയ ഇളവിെൻറ മാതൃകയിൽ താൽക്കാലിക അടിസ്ഥാനത്തിൽ ഒരു വിഹിതം നേരത്തെ നൽകാൻ കേന്ദ്രം തയാറാകണം. പെട്രോൾ, ഡീസൽ എക്സൈസ് തീരുവ കേന്ദ്രം കുറക്കണം. ജി.എസ്.ടി വന്ന ശേഷം കൊള്ളലാഭം എടുക്കുന്നത് തടയാൻ നടപടി വേണം. ജി.എസ്.ടി വന്നിട്ട് ഏഴു മാസം കഴിഞ്ഞിട്ടും കൊള്ളലാഭ നിയന്ത്രണ അതോറിട്ടി പ്രാബല്യത്തിലായില്ല.
പണഞെരുക്കം മറികടക്കാൻ വിപണിയിൽനിന്ന് കൂടുതൽ കടമെടുക്കുന്നതിന് സംസ്ഥാനങ്ങൾക്ക് അനുമതി നൽകണമെന്ന് ബജറ്റിനു മുന്നോടിയായി ധനമന്ത്രി അരുൺ ജെയ്റ്റ്ലിയുമായി നടത്തിയ ചർച്ചയിൽ തോമസ് െഎസക് ആവശ്യപ്പെട്ടു. മൊത്ത ഉൽപാദനത്തിെൻറ മൂന്നു ശതമാനമെന്ന വായ്പപരിധി മൂന്നരയാക്കണം. വിവിധ വികസന പദ്ധതികൾക്ക് കേന്ദ്ര ബജറ്റിൽ പരിഗണന നൽകണമെന്ന് ആവശ്യപ്പെട്ട് മന്ത്രി നിവേദനം സമർപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.