തൃശൂരിൽ ആദ്യ രണ്ട്​ വർഷം വിമതൻ മേയറാകും

തൃ​ശൂർ: തൃശൂർ കോർപറേഷനിൽ കോൺഗ്രസ്​ വിമതൻ എം.കെ വർഗീസിനെ മേയറാക്കാൻ ധാരണ. ആദ്യത്തെ രണ്ട്​ വർഷം മേയർ സ്ഥാനം വർഗീസിന്​ നൽകും. മന്ത്രി എ.സി മൊയ്​തീനുമായുളള ചർച്ചക്കൊടുവിലാണ്​ തീരുമാനം.

ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വൈകീട്ടുണ്ടാവും. അഞ്ച്​ വർഷവും മേയർ പദവി വേണമെന്നായിരുന്നു എം.കെ വർഗീസിന്‍റെ ആവശ്യം. എന്നാൽ, ഇന്നലെ നടത്തിയ ചർച്ചയിൽ രണ്ട്​വർഷം മേയർ പദം നൽകാമെന്ന്​ സി.പി.എം അറിയിച്ചു. എം.കെ വർഗീസ്​ ഇത്​ അംഗീകരിക്കുകയായിരുന്നു.

55 അംഗങ്ങളുള്ള തൃശൂർ കോർപറേഷനിൽ 24 ​സീറ്റുകളിൽ എൽ.ഡി.എഫ്​ ജയിച്ചപ്പോൾ 23 ഇടത്തായിരുന്നു യു.ഡി.എഫ്​ വിജയം. ആറ്​ സീറ്റുകൾ ബി.ജെ.പിയും നേടി. ഇതോടെയാണ്​ ഭരണത്തിനായി ഇരു കക്ഷികൾക്കും കോൺഗ്രസ്​ വിമതന്‍റെ പിന്തുണ ആവശ്യമായി വന്നത്​. തെരഞ്ഞെടുപ്പ്​ ഫലം വന്നപ്പോൾ തന്നെ ഇടതുമുന്നണിയെ പിന്തുണക്കുമെന്ന്​ വർഗീസ്​ അറിയിച്ചിരുന്നു.

Tags:    
News Summary - Rebel mayor of Thrissur for the first two years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.