മേത്തല: കൊടുങ്ങല്ലൂർ ചേരമാൻ മസ്ജിദ് പുനർനിർമാണത്തിന് ലുലു ഗ്രൂപ് മാനേജിങ് ഡയറക്ടർ എം.എ. യൂസഫലി വാഗ്ദാനം ചെയ്ത അഞ്ചുകോടി രൂപയിൽ ആദ്യ ഗഡു നൽകി. രണ്ടുകോടി രൂപയുടെ ചെക്ക് മസ്ജിദ് മഹല്ല് കമ്മിറ്റിക്ക് കൈമാറി. പള്ളി പുനർനിർമാണോദ്ഘാടനം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർവഹിച്ച വേദിയിലാണ് യൂസഫലി സഹായം വാഗ്ദാനം ചെയ്തത്.
പൗരാണികമായ ചേരമാൻ ജുമാമസ്ജിദിെൻറ നഷ്ടപ്പെട്ട ഭാഗങ്ങൾ പുനർനിർമിക്കാനും കൂടുതൽ നമസ്കാര സൗകര്യങ്ങൾക്കായി ഭൂമിക്കടിയിൽ പള്ളി നിർമിക്കാനുമുള്ള പദ്ധതിയാണ് മഹല്ല് കമ്മിറ്റി വിഭാവനം ചെയ്തത്.
മുസ്രിസ് പൈതൃക പദ്ധതിയുടെ അവിഭാജ്യഘടകമായ ചേരമാൻ മസ്ജിദിെൻറ നിർമാണം രണ്ട് വർഷംകൊണ്ട് പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.
എം.എ. യൂസഫലിയുടെ സെക്രട്ടറി ഇ.എ. ഹാരിസ് മഹല്ല് പ്രസിഡൻറ് ഡോ. പി.എ. മുഹമ്മദ് സഈദിനും ജനറൽ സെക്രട്ടറി എസ്.എ. അബ്ദുൽ കയ്യൂമിനും ചെക്ക് കൈമാറി. ലുലു ഗ്രൂപ് മാനേജർ ഇക്ബാൽ, മഹല്ല് അഡ്മിനിസ്ട്രറ്റർ ഇ.ബി. ഫൈസൽ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.