കോഴിക്കോട്: വനിതാ മതിൽ സ്ത്രീകളുടെ ശക്തിപ്രകടനമാണെന്ന് നടി റീമ കല്ലിങ്ങൽ. കോഴിക്കോട് മുതലക്കുളത്ത് വനിതാ മതിലിൽ അണിചേർന്ന് സംസാരിക്കുകയായിരുന്നു അവർ.
ഇതൊരു അഭിമാന നിമിഷമാണ്. പുരോഗമിച്ച സമൂഹത്തില്‍ ജീവിക്കാനാകുന്നത് മുേമ്പ നടന്ന നവോത്ഥാന കാല്‍വെപ്പുകളുടെ ഫലമായാണ്. അതുപോലെ നാളത്തെ തലമുറ ഏതുതരം സമൂഹത്തില്‍ ജീവിക്കണമെന്ന് തീരുമാനിക്കേണ്ടതും അങ്ങനെയൊരു സമൂഹത്തെ സൃഷ്ടിക്കേണ്ടതും നമ്മുടെ ഉത്തരവാദിത്തമാണ്-റീമ കൂട്ടിച്ചേർത്തു.
ഭർത്താവും സംവിധായകനുമായ ആഷിക്ക് അബുവും ഒപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.