പാഠപുസ്തക പരിഷ്കരണം തെറ്റായ ദിശയിലേക്ക് -ഇ.ടി

ന്യൂഡൽഹി: പാഠപുസ്തക പരിഷ്കരണം തെറ്റായ ദിശയിലേക്ക് നീങ്ങുകയാണെന്നും പാഠ പുസ്തകങ്ങളും ചരിത്രവും മാറ്റി എഴുതുന്ന സർക്കാർ സമീപനം അതിന്റെ ഉദ്ദേശ ലക്ഷ്യങ്ങളെ തകിടം മറിക്കുന്നതാണെന്നും മുസ്ലിം ലീഗ് പാർലമെന്ററി പാർട്ടി ലീഡറും ദേശീയ ഓർഗനൈസിങ് സെക്രട്ടറിയുമായ ഇ.ടി. മുഹമ്മദ് ബഷീർ എംപി. പാർലമെന്റിൽ കുറ്റപ്പെടുത്തി.

മത്സരത്തിന്റെ കമ്പോളത്തിൽ പിടിച്ചു നിൽക്കുന്നതിന് ആവശ്യമായ വിധത്തിൽ പാഠ്യപദ്ധതികൾ തയ്യാറാക്കുന്നതിന് പകരം തെറ്റായ ദിശയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. ഇപ്പോൾ നടന്ന പാഠപുസ്തക പരിഷ്‌കാരത്തിൽ കടന്ന് കൂടിയ തെറ്റുകളെ കുറിച്ച് പഠിച്ച് അവ നീക്കം ചെയ്യാവുന്ന വിധം ശുപാർശകൾ സമർപ്പിക്കാൻ വിദ്യാഭ്യാസ വിദഗ്‌ധരെ ഉൾക്കൊള്ളിച്ച് ഒരു കമീഷൻ രൂപവൽക്കരിക്കണമെന്നും ഇ.ടി ആവശ്യപ്പെട്ടു.

Tags:    
News Summary - Reforms in Content and Design of School Text Books in the wrong direction - et muhammed basheer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.