തിരുവനന്തപുരം: പ്രളയത്തിെൻറ പശ്ചാത്തലത്തില്‍ ആര്.സി.സിയില്‍ പ്രത്യേക സംവിധാനം. പ്രളയക്കെടുതി അനുഭവിക്കുന്ന രോഗികള്‍ക്ക് മുന്‍കൂര്‍ തീയതി നിശ്ചയിക്കാതെ തുടര്‍പരിശോധനക്ക് ഡോക്ടറെ കാണാം.
രജിസ്ട്രേഷന് കാര്‍ഡ്, ചികിത്സാരേഖ എന്നിവ നഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍ ഡ്യൂപ്ലിക്കേറ്റ് നല്‍കും.
രോഗികള്‍ക്ക് കൊടുത്ത കീമോതെറപ്പി മരുന്ന് നഷ്ടപ്പെട്ടാൽ വീണ്ടും നല്‍കുന്നതിനുള്ള സംവിധാനവും ഏര്‍പ്പെടുത്തി. വിവരങ്ങള്‍ക്ക് ശ്രീകുമാര്‍ (അസിസ്റ്റൻറ് അഡ്മിനിസ്ട്രേറ്റിവ് ഓഫിസര്‍ -0471 2522438, 9447586977), അനില്‍കുമാര്‍ കെ (മെഡിക്കല്‍ റെക്കോഡ്സ് ഓഫിസര്‍ -0471 2522342, 9447102676), സുരേന്ദ്രന് (പബ്ലിക് റിലേഷന്‍ ഓഫിസര്‍ -0471 2522288, 9447797869) എന്നിവരെ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.