തിരുവനന്തപുരം: ബിനീഷ് കോടിയേരിക്ക് സംസ്ഥാനത്ത് ഭൂസ്വത്തായുള്ളത് 30 സെൻറ് മാത്രമെന്ന് രജിസ്ട്രേഷന് വകുപ്പ്. എന്‍ഫോഴ്സ്മെൻറ് ഡയറക്ടറേറ്റിന് കൈമാറിയ ആസ്തി വിവരങ്ങളിലാണ് ഇതുള്ളത്. 2014, 2018 വര്‍ഷങ്ങളിലായി നടന്ന ഈ ഭൂമി ഇടപാടല്ലാതെ മറ്റൊന്നും ബിനീഷിെൻറ പേരിലില്ലെന്നും ഇ.ഡിക്ക് കൈമാറിയ പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു.
തിരുവനന്തപുരത്തും കണ്ണൂരുമാണ് ഭൂമിയുള്ളത്. തിരുവനന്തപുരത്ത് ശാസ്തമംഗലം വില്ലേജില്‍ 15 സെൻറ് ഭൂമി ബിനീഷിെൻറ പേരിലുണ്ട്. 2014ലാണ് ആധാരം നടന്നത്. കണ്ണൂരില്‍ ചൊക്ലി വില്ലേജിലും സമാനമായി 15 സെൻറ് ഭൂമി ബിനീഷിനുണ്ട്. 2018 ല്‍ ആധാരം നടന്നു.
മറ്റ് പന്ത്രണ്ട് ജില്ലകളിലും ബിനീഷിന് ഭൂസ്വത്തില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. സംസ്ഥാനത്തെ ആകെയുള്ള 315 സബ് രജിസ്ട്രാര്‍ ഒാഫിസുകളില്‍ നിന്നുള്ള വിവരങ്ങളാണ് എന്‍ഫോഴ്സ്മെൻറിന് ലഭിച്ചത്. അതേസമയം പ്രമുഖ വ്യവസായ ഗ്രൂപ്പിലെ ചുമതലയടക്കം ബിനീഷിനുണ്ടെന്നിരിക്കെ രജിസ്ട്രേഷന് വകുപ്പ് കൈമാറിയതിനേക്കാള്‍ ഭൂസ്വത്തുക്കള്‍ ബിനാമി ഇടപാടുകളിലുണ്ടാകാമെന്നാണ് എന്‍ഫോഴ്സ്മെൻറ് വിലയിരുത്തല്‍.
ഈ സാഹചര്യത്തില്‍ ബന്ധുക്കളും സുഹൃത്തുകളുമടക്കമുള്ളവരുടെയടക്കം സ്വത്ത് വിവരങ്ങൾ കൂടി അന്വേഷിച്ച് വിശദമായ റിപ്പോർട്ട് നൽകാൻ ഇ.ഡി രജിസ്ട്രേഷൻ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഒപ്പം ബിനീഷിെൻറ ബിനാമികളെന്ന് സംശയിക്കുന്നവരെ കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജിതമാക്കാനാണ് ഇ.ഡിയുടെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.