തിരുവനന്തപുരം: കേരള രജിസ്േട്രഷൻ വകുപ്പ് പ്രതിമാസ വരുമാനത്തിൽ വർധന വരുത്തിയും കൂടുതൽ ആധാരങ്ങൾ രജിസ്റ്റർ ചെയ്തും ചരിത്രപരമായ നേട്ടം കൈവരിച്ചെന്ന് മന്ത്രി ജി. സുധാകരൻ അറിയിച്ചു. മാർച്ചിൽ 1,00,067 ആധാരങ്ങൾ രജിസ്റ്റർ ചെയ്ത് 367 കോടി രൂപ സമാഹരിക്കാൻ വകുപ്പിന് സാധിച്ചിട്ടുണ്ട്. 2015--16 സാമ്പത്തിക വർഷത്തിൽ 2532 കോടി രൂപ വരുമാനം ലഭിച്ച വകുപ്പിൽ നടപ്പു സാമ്പത്തിക വർഷത്തിൽ നോട്ട് നിരോധനത്തിെൻറ പ്രതികൂലമായ സാഹചര്യത്തിൽ പോലും 2653 കോടി രൂപ സമാഹരിക്കാൻ കഴിഞ്ഞിട്ടുണ്ട്.
വകുപ്പിലെ മുഴുവൻ ജീവനക്കാരെയും സഹകരിച്ച പൊതുജനങ്ങളെയും മന്ത്രി അഭിനന്ദിച്ചു. 2017--18 സാമ്പത്തിക വർഷത്തിൽ വകുപ്പിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന അടിസ്ഥാന സൗകര്യ വികസനവും ആധുനികവത്കരണവും ഇ-സ്റ്റാമ്പിങ് അടക്കമുള്ള വിവിധ നടപടികളും വകുപ്പിനെ അഴിമതിരഹിതമാക്കാനും കൂടുതൽ ജനസൗഹൃദമാക്കാനും സഹായിക്കുമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.