തിരുവന്തപുരം: വസ്തുകൈമാറ്റ രജിസ്േട്രഷൻ നടത്തുന്ന ദിവസംതന്നെ പോക്കുവരവ് ചെയ്തു കരം തീർത്ത് നൽകാമെന്ന സർക്കാർ ഉത്തരവ് നടപ്പാക്കുന്നില്ല. അപ്പീൽ കാലാവധിയായ ഒരുമാസം കഴിഞ്ഞേ പോക്കുവരവ് ചെയ്യാൻ പാടൂള്ളൂ എന്നായിരുന്നു 2010 ലിറങ്ങിയ റവന്യൂ വകുപ്പിെൻറ സർക്കുലർ നിർദേശിച്ചിരുന്നത്.
എന്നാൽ, ഇൗ സർക്കുലറിനെതിരെ തൃശൂർ സ്വദേശിയും രജിസ്േട്രഷൻ വകുപ്പിൽനിന്നും വിരമിച്ച ഐ.ജിയുമായ പി.ജെ. ഫ്രാൻസിസ് നടത്തിയ പരിശ്രമങ്ങളെ തുടർന്ന് 2014ൽ രജിസ്േട്രഷൻ ദിവസംതന്നെ പോക്കുവരവ് ചെയ്തു കരം തീർത്ത് നൽകാമെന്ന് സർക്കാർ ഉത്തരവ് ഇറങ്ങിയിരുന്നു.എന്നാൽ, ഓൺലൈൻ പോക്കുവരവ് സംവിധാനം നിലവിൽ വന്ന വില്ലേജ് ഒാഫിസുകളിൽ ഉൾപ്പെടെ മാസങ്ങൾ കഴിഞ്ഞാലും കരം ഒടുക്കി നൽകുന്നില്ല. വസ്തു കൈമാറ്റം രജിസ്റ്റർ ചെയ്യുന്ന ദിവസംതന്നെ സബ് രജിസ്ട്രാർ ഒാഫിസുകളിൽനിന്ന് വില്ലേജ് ഒാഫിസുകളിലേക്ക് ആധാരവിവരം അറിയിക്കും. എന്നാലും ഭൂവുടമക്ക് കരം അടച്ചുകിട്ടാൻ ഏറെ പ്രതിബന്ധ ങ്ങൾ തരണം ചെയ്യണം എന്നതാണ് നിലവിലെ അവസ്ഥ.
അത്തരത്തിൽ ഒരു ഉത്തരവും ഇല്ലെന്നും സംസ്ഥാനത്തെ പല വില്ലേജ് ഓഫിസർമാരും, ചില തഹസിൽദാർമാരും ഇപ്പോഴും പറയുന്നു. അതിനാൽ പോക്കുവരവ് ചെയ്യാൻ ഇപ്പോഴും 30ദിവസം കഴിയണമെന്നാണ് പല വില്ലേജ് ഒാഫിസർമാരും പറയുന്നത്. എന്നാൽ, കഴിഞ്ഞ വർഷം പോക്കുവരവിനായി നൽകിയ അപേക്ഷകൾക്ക് പോലും നടപടി സ്വീകരിക്കാത്ത വില്ലേജ് ഒാഫിസുകളുമുണ്ട്. വസ്തുകൈമാറ്റ രജിസ്േട്രഷനുശേഷം ഭൂനികുതി അടയ്ക്കുന്നതിന് സംസ്ഥാനത്ത് വ്യത്യസ്ത നിയമമാണുള്ളത്. തെക്കമേഖലയിൽ പോക്കുവരവ് ചെയ്ത് ഭൂനികുതി ഈടാക്കുന്നുവെങ്കിൽ വടക്കൻ മേഖലയിൽ പോക്കുവരവ് സമ്പ്രദായം ഇല്ലാതെയാണ് ഭൂവുടമകളിൽനിന്ന് കരം ഈടാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.