അതിഥി തൊഴിലാളികളുടെ രജിസ്ട്രേഷൻ പ്രവർത്തനങ്ങൾക്ക് ഇന്ന് തുടക്കമാകും

തിരുവനന്തപുരം: സംസ്ഥാനത്ത്‌ എത്തുന്ന മുഴുവൻ അതിഥിത്തൊഴിലാളികളെയും തൊഴിൽ വകുപ്പിന്‍റെ കീഴിലുള്ള അതിഥി പോർട്ടലിൽ രജിസ്റ്റർ ചെയ്യിക്കുന്നതിനുള്ള പ്രവർത്തനത്തിന് ഇന്ന് തുടക്കമാകും. രജിസ്‌ട്രേഷൻ സമ്പൂർണമാക്കാൻ ഉദ്യോഗസ്ഥർ യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തിക്കണമെന്ന് തൊഴിൽ മന്ത്രി വി. ശിവൻകുട്ടി നിർദേശിച്ചു.

രജിസ്‌ട്രേഷൻ നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ ആവശ്യമെങ്കിൽ മറ്റുവകുപ്പുകളുടെ കൂടെ സഹകരണത്തോടെ കൂടുതൽ ഉദ്യോഗസ്ഥരെയും സന്നദ്ധപ്രവർത്തകരെയും ഉൾപ്പെടുത്തുക, അതിഥിത്തൊഴിലാളികൾ കൂട്ടമായെത്തുന്ന റെയിൽവേ സ്റ്റേഷനുകളിൽ രജിസ്ട്രേഷൻ ഹെൽപ്‌ ഡെസ്‌കുകൾ സജ്ജമാക്കുക എന്നിവ പരിഗണനയിലാണ്.

അതിഥിത്തൊഴിലാളികൾക്ക് നേരിട്ടും കരാറുകാർ, തൊഴിലുടമകൾ എന്നിവർക്കും തൊഴിലാളികളെ രജിസ്റ്റർ ചെയ്യാം. athidhi.lc.kerala.gov.in പോർട്ടലിൽ മൊബൈൽ ഫോൺ നമ്പർ ഉപയോഗിച്ചാണ് രജിസ്റ്റർ ചെയ്യേണ്ടത്. തൊഴിൽ ഓഫീസുകളിലും വർക്ക്സൈറ്റുകളിലും ലേബർക്യാമ്പുകളിലും രജിസ്റ്റർ ചെയ്യുന്നതിന് സൗകര്യമുണ്ട്. പോർട്ടലിൽ പ്രാദേശിക ഭാഷകളിൽ നിർദേശം ലഭ്യമാണ്. നൽകിയ വ്യക്തിവിവരങ്ങൾ എൻട്രോളിങ്‌ ഓഫീസർ പരിശോധിച്ച് ഉറപ്പുവരുത്തി തൊഴിലാളിക്ക് യുനീക് ഐഡി അനുവദിക്കുന്നതോടെ നടപടികൾ പൂർത്തിയാകും.

Tags:    
News Summary - registration of migrant workers starts today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.