കൊച്ചി: 'വിദ്വേഷ പ്രചാരകരെ തള്ളിക്കളയുക, വിഭജന രാഷ്ട്രീയത്തെ ചെറുക്കുക' സന്ദേശമുയർത്തി ഈ മാസം അഞ്ചുമുതൽ 25 വരെ പ്രചാരണം നടത്തുമെന്ന് വെൽെഫയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡൻറ് സുരേന്ദ്രൻ കരിപ്പുഴ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാനതല ഉദ്ഘാടനം ചൊവ്വാഴ്ച ആലുവ ബാങ്ക് കവലയിൽ സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം നിർവഹിക്കും.
ലവ് ജിഹാദ്, മുസ്ലിം ജനസംഖ്യ വർധന, മുസ്ലിം മൂലധനഭീതി, കാമ്പസ് കേന്ദ്രീകരിച്ചുള്ള തീവ്രവാദ റിക്രൂട്ട്മെൻറ്, മയക്കുമരുന്ന് ഉപയോഗിച്ചുള്ള മതപരിവർത്തനം തുടങ്ങിയ ആരോപണങ്ങൾ അന്വേഷണ ഏജൻസികളും കോടതിയും തള്ളിക്കളഞ്ഞതാണ്. പാലാ ബിഷപ്പിെൻറ വിദ്വേഷപരാമർശം ക്രിമിനൽ കുറ്റമായിട്ടും സംസ്ഥാന സർക്കാർ നിയമപരമായി നടപടിയെടുത്തില്ല. പ്രചാരണത്തിെൻറ ഭാഗമായി കോഴിക്കോട്, കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങളിൽ സെമിനാറുകളും സംസ്ഥാനത്തുടനീളം യോഗങ്ങളും നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.