തൃശൂർ: ജില്ലയിൽ രണ്ട് ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നു. ചാലക്കുടി പരിയാരം വില്ലേജിൽ ചക്രപാണി സ്കൂളിൽ അഞ്ച് കുടുംബങ്ങളിലെ 23 പേരുണ്ട്. ചാലക്കുടി കൊടകര വില്ലേജിലെ എൽ.പി സ്കൂളിൽ രണ്ട് കുടുംബങ്ങളിലെ നാല് പേർ ഉണ്ട്. മണ്ണിടിച്ചിൽ സാധ്യത കണക്കിലെടുത്താണ് ഇവരെ മാറ്റി പാർപ്പിച്ചത്.
പെരിങ്ങൾക്കുത്ത് ഡാമിന്‍റെ സ്ലൂയിസ് വാൽവ് തുറന്ന് 200 ഘനയടി വെള്ളം ഒഴുക്കി. ഇതോടെ ചാലക്കുടി പുഴയോരത്ത് ജാഗ്രത നിർദേശം നൽകി. വൈകീട്ട് 6.30ഓടെ പുഴയിൽ വെള്ളം ഉയരുമെന്ന് ജില്ല കലക്ടർ മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.