ദുരിതാശ്വാസനിധി തട്ടിപ്പ്: സി.ബി.ഐ വരേണ്ടതില്ലെന്ന് ഹൈകോടതി, ഹരജിക്കാരന് വിമർശനം

കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ ക്രമേക്കേട് നടന്നതായുള്ള കണ്ടെത്തലില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി ഹൈകോടതി തള്ളി. അന്വേഷണം വേണമെന്ന ആവശ്യം അപക്വമാണെന്ന് കോടതി വിമർശിച്ചു.

സംസ്ഥാന സർക്കാർ തന്നെയാണ് സംഭവത്തിൽ കേസെടുത്തത്. അതിനാൽ തന്നെ അന്വേഷണം അട്ടിമറിക്കപ്പെടും എന്ന വാദം അംഗീകരിക്കാക്കാനാവില്ലെന്നും കോടതി നിരീക്ഷിച്ചു. ദുരിതാശ്വാസ നിധിയിൽ നിന്ന് അര്‍ഹതയില്ലാത്തവര്‍ക്ക് ധനസഹായം ലഭിച്ചുവെന്നായിരുന്നു വിജിലൻസിന്‍റെ കണ്ടെത്തൽ.

വലിയ ക്രമക്കേടുകൾ നടന്നതായി രേഖകളിൽ നിന്ന് വ്യക്തമായിരുന്നു. ക്രമകേട് സംബന്ധിച്ച് അന്വേഷണത്തിന് ഉത്തരവിട്ടത് മുഖ്യമന്ത്രി തന്നെയാണെന്ന് സംസ്ഥാന സർക്കാർ കോടതിയിൽ വ്യക്തമാക്കിയിരുന്നു.

Tags:    
News Summary - Relief Fund Scam: High Court says CBI should not come, criticizes petitioner

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.