കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വസ ഫണ്ടിൽ കോടികളുടെ തട്ടിപ്പ് നടന്നുവെന്നത് ഞെട്ടിക്കുന്നതാണെന്നും ഇത് പ്രത്യേക സംഘം അന്വേഷിക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വിവിധ ജില്ലകളിലെ പ്രാഥമിക പരിശോധനയിൽതന്നെ വൻ തട്ടിപ്പാണ് കണ്ടെത്തിയതെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഓഫിസിൽ വരെ മതിയായ പരിശോധന നടത്തിയിട്ടില്ലെന്നാണ് ഇത് വ്യക്തമാകുന്നത്. തീക്കട്ടയിൽ ഉറുമ്പരിക്കുന്ന സ്ഥിതിയാണ്. എറണാകുളത്തെ പ്രളയ ഫണ്ട് തട്ടിപ്പിൽ പാർട്ടിക്ക് വേണ്ടപ്പെട്ടവരെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്.
പ്രത്യേക സംഘത്തെ നിയോഗിച്ച് മുഴുവൻ ഫയലും പരിശോധിക്കണം. പ്രളയ ഫണ്ട് തട്ടിപ്പിലേതുപോലെ ഇതിൽ ഉൾപ്പെട്ട സി.പി.എമ്മുകാരെ രക്ഷപ്പെടുത്താൻ ശ്രമിക്കരുതെന്നും സതീശൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.