കൊച്ചി: പത്തനംതിട്ട സ്വദേശിനിയെ മതംമാറ്റി വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ചെന്ന കേസില്‍ അറസ്റ്റിലായ രണ്ട് പ്രതികള്‍ക്ക് ജാമ്യം. ഏഴും പത്തും പ്രതികളും നോര്‍ത്ത് പറവൂര്‍ സ്വദേശികളുമായ ഫയാസ് (23), സിയാദ് (48) എന്നിവര്‍ക്കാണ് എറണാകുളം പ്രത്യേക എൻ.ഐ.എ കോടതി ജാമ്യം അനുവദിച്ചത്. ഒരുലക്ഷം രൂപക്കും തുല്യ തുകക്കുള്ള രണ്ടാള് ഉറപ്പിന്മേലുമാണ് ജാമ്യം. രാജ്യം വിടരുതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാവണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. മുഖ്യ പ്രതിയായ മുഹമ്മദ് റിയാസിനെ സഹായിച്ചുവെന്ന ആരോപണം മാത്രമാണ് ഇരുവര്ക്കുമെതിരെയുള്ളതെന്നും ഐ.എസ് ബന്ധമില്ലെന്നും സ്ഥിരീകരിച്ചതോടെയാണ് ജാമ്യം നല്‍കിയത്. എന്നാൽ, റിയാസിെൻറ ജാമ്യാപേക്ഷ കോടതി തള്ളി.
ഭര്‍ത്താവായ ഇയാൾക്കെതിരെ പരാതിക്കാരി ഉന്നയിച്ചിരിക്കുന്നത് ഗുരുതര ആരോപണമാണെന്നും ഇതില്‍ അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ ജാമ്യം നല്കാന് കഴിയില്ലെന്നും നിരീക്ഷിച്ചാണ് ജാമ്യാപേക്ഷ തള്ളിയത്. അന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്നും ഇയാളെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നുണ്ടെന്നുമുള്ള എൻ.ഐ.എയുടെ വാദവും കോടതി പരിഗണിച്ചു. ഗുജറാത്തില്‍ താമസിക്കുന്ന യുവതി നല്കിയ പരാതിയിലാണ് ആഴ്ചകള്‍ക്ക് മുമ്പ് ഫയാസിനെയും സിയാദിനെയും അറസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെ എൻ.ഐ.എ ചെന്നൈ വിമാനത്താവളത്തില്‍വെച്ച് റിയാസിനെയും പിടികൂടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.