'ഗ്രൂപ്പല്ല, കാര്യക്ഷമതയാകണം മാനദണ്ഡം, യോഗ്യതയുള്ളവരെ ഭാരവാഹികളാക്കണം'

തിരുവനന്തപുരം: കെ.പി.സി.സി പുനഃസംഘടന താഴെത്തട്ടില്‍ പൂര്‍ണമായി നടപ്പിലാക്കുമെന്ന് കെ. മുരളീധരന്‍ എം.പി. ഗ്രൂപ്പിന് അതീതമായ പുനഃസംഘടന നടപ്പിലാക്കും. ബൂത്ത്, മണ്ഡലം, ബ്ലോക്ക് തലം വരെ സമ്പൂര്‍ണ പുനഃസംഘടന നടത്തും. കാര്യക്ഷമമായ പുനഃസംഘടന ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും മുരളീധരന്‍ പറഞ്ഞു. ബ്ലോക്ക് തലം വരെയുള്ള പുനഃസംഘടനയില്‍ എം.പിമാരുടെ അഭിപ്രായം പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

ശശി തരൂരിന്റെ അഭിപ്രായവും പരിഗണിക്കണം. ഗ്രൂപ്പല്ല, കാര്യക്ഷതയാകണം മാനദണ്ഡം. അല്ലെങ്കില്‍ വെളുക്കാന്‍ തേച്ചത് പാണ്ടാകുമെന്നും മുരളീധരന്‍ പ്രതികരിച്ചു. നാളെ നടക്കുന്നത് ഭാരവാഹികളുടെ മാത്രം യോഗമാണ്. രാഷ്ട്രീയ കാര്യ സമിതിയില്‍ കാര്യങ്ങള്‍ അറിയിച്ചിട്ടുണ്ട്. താഴെത്തട്ടില്‍ പൂര്‍ണ്ണമായും പുനഃസംഘടന ഉണ്ടാകും. യോഗ്യതയുള്ളവരെ ഭാരവാഹികള്‍ ആക്കണം. എക്‌സിനെ മാറ്റി വൈയെ വയ്ക്കുമ്പോള്‍ യോഗ്യത മാനദണ്ഡമാക്കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു. 

Tags:    
News Summary - reorganization of KPCC will be fully implemented at the grassroots level K Muraleedharan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.