സുൽത്താൻ ബത്തേരിയിലും തിരൂരങ്ങാടിയിലും നാളെ റീപോളിങ്

കൽപറ്റ: വയനാട് സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റിയിലെയും മലപ്പുറം തിരൂരങ്ങാടി മുനിസിപ്പാലിറ്റിയിലെയും ഓരോ ബൂത്തുകളിൽ നാളെ റീപോളിങ് നടത്തും. ബത്തേരി മുനിസിപ്പാലിറ്റിയിൽ തൊടുവെട്ടി വാർഡിലെ മാർ ബസേലിയസ് കോളജ് ഓഫ് എജ്യുക്കേഷൻ പടിഞ്ഞാറ് ഭാഗം ഒന്നാം നമ്പർ ബൂത്തിലും തിരൂരങ്ങാടി മുനിസിപ്പാലിറ്റിയിലെ കിസാൻ കേന്ദ്രം വാർഡിലെ ജി.എച്ച് സ്കൂൾ തൃക്കുളം ഒന്നാം നമ്പർ ബൂത്തിലുമാണ് റീപോളിങ് നടത്തുകയെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ വി. ഭാസ്കരൻ അറിയിച്ചു.

രണ്ട് പോളിങ് സ്റ്റേഷനുകളിലും വോട്ടിങ് യന്ത്രങ്ങൾ തകരാറിലായതാണ് റീപോളിങ്ങിനിടയാക്കിയത്. ഈ ബൂത്തുകളിലെ വോട്ടുകൾ എണ്ണാൻ സാധിച്ചിട്ടില്ല.

18ന് രാവിലെ ഏഴ് മുതൽ വൈകീട്ട് അറ് വരെയാണ് റീപോളിങ്. വോട്ടെണ്ണൽ അന്ന് തന്നെ വൈകീട്ട് അതാത് മുനിസിപ്പാലിറ്റി ഓഫിസുകളിൽ നടക്കും.

Tags:    
News Summary - repolling in sultan bathery and thirurangadi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.