മലയിൻകീഴ്: കേരളത്തിലെ നവോത്ഥാന നായകരിൽ പ്രമുഖനായ ചട്ടമ്പി സ്വാമികളുടെ തറവാടായ പൊന്നിയത്ത് ഭവനം ഏറ്റെടുത്ത് സ്മാരകം നിർമിക്കാമെന്ന് സർക്കാറിന് റിപ്പോർട്ട്.
വീട് സർക്കാർ ഏറ്റെടുത്ത് സംരക്ഷിത സ്മാരകമാക്കണമെന്നാവശ്യപ്പെട്ട് ഐ.ബി. സതീഷ് എം.എൽ.എ മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ എ.കെ. ബാലൻ, രാമചന്ദ്രൻ കടന്നപ്പള്ളി, കടകംപള്ളി സുരേന്ദ്രൻ എന്നിവർക്ക് നിവേദനം നൽകിയിരുന്നു.
അതിെൻറ തുടർച്ചയായാണ് പള്ളിച്ചൽ പഞ്ചായത്ത് മൂന്നാം വാർഡിൽ മച്ചേൽ കുളങ്ങരക്കോണം ഗ്രാമത്തിലുള്ള തറവാട് വീട് കലക്ടർ നവജ്യോത് ഖോസ സന്ദർശിച്ച്റിപ്പോർട്ട് നൽകിയത്. എം.എൽ.എയുടെ നിവേദനം പരിഗണിച്ച സാംസ്കാരിക വകുപ്പ് സ്മാരകം നിർമിക്കാവുന്നതാണെന്ന് റിപ്പോർട്ട് നൽകിയിരുന്നു. വീട് കാലപ്പഴക്കത്താൽ ക്ഷയിച്ചതിനാൽ സംരക്ഷിത സ്മാരകമാക്കാൻ കഴിയില്ലെന്നും പുരാവസ്തുവകുപ്പ് അറിയിച്ചു.
ചട്ടമ്പി സ്വാമികളുടെ പിതാവ് വസുദേവശർമ മലയിൻകീഴ് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലായിരുന്നു. മാതാവ് നങ്കാദേവിയുടെ കുടുംബവീടായ മച്ചേൽ പൊന്നിയത്ത് ഭവനത്തിലാണ് ബാല്യകാലത്ത് ചട്ടമ്പി സ്വാമികൾ കഴിഞ്ഞത്. ചട്ടമ്പി സ്വാമികളുടെ നാലാം തലമുറയിൽപെട്ടവരുടെ കൈവശമാണ് വീട്.
കലക്ടർ സർക്കാറിന് നൽകുന്ന റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ തുടർനടപടികൾ ആരംഭിക്കും. െഡപ്യൂട്ടി കലക്ടർ ജി.കെ. സുരേഷ് ബാബു, തഹസിൽദാർ അജയകുമാർ, പള്ളിച്ചൽ വില്ലേജ് ഓഫിസർ ആൽബി എന്നിവരും ഒപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.