ഭിന്നശേഷി അധ്യാപക സംവരണം: അഭിപ്രായം പൊതു വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയെ അറിയിക്കാമെന്ന് വി ശിവൻകുട്ടി

തിരുവനന്തപുരം : ഭിന്നശേഷി അധ്യാപക സംവരണവുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവ് സംബന്ധിച്ചുള്ള അഭിപ്രായങ്ങൾ പൊതു വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷിനെ അറിയിക്കാമെന്ന് മന്ത്രി വി ശിവൻകുട്ടി. ഭിന്നശേഷി അധ്യാപക നിയമനം സംബന്ധിച്ച് വിവിധ കോടതി ഉത്തരവുകൾ ഉണ്ടായിരുന്നു. സങ്കീർണമായ പ്രശ്നമായി ഇത് തുടർന്നു.

ഇതിന്റെ വിവിധ വശങ്ങൾ ഹൈക്കോടതിയെ ബോധ്യപ്പെടുത്തിയതിന്റെ പശ്ചാത്തലത്തിൽ ഒരു ഉത്തരവ് ഹൈക്കോടതിയിൽ നിന്നും ഉണ്ടായി. ഈ ഉത്തരവിനെ അടിസ്ഥാനമാക്കി ഭിന്നശേഷി അധ്യാപക സംവരണം സംബന്ധിച്ച് പൊതു വിദ്യാഭ്യാസ വകുപ്പ് പൊതുഉത്തരവ് ഇറക്കി. ഈ ഉത്തരവ് സംബന്ധിച്ച് എന്തെങ്കിലും അഭിപ്രായങ്ങളോ ആശയക്കുഴപ്പങ്ങളോ ഉണ്ടെങ്കിൽ പൊതു വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയെ ഇത് രേഖാമൂലം ഏപ്രിൽ ഒന്നിനകം അറിയിക്കാമെന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി

Tags:    
News Summary - Reservation of differently-abled teachers: V Sivankutty may convey the opinion to the Principal Secretary of Public Education

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.