ന്യൂഡൽഹി: കരുതൽധനമായും നഷ്ടസാധ്യത മുന്നിൽകണ്ടും രണ്ടു വർഷമായി പിടിച്ചുവെ ച്ച 27,380 കോടി നൽകണമെന്ന് റിസർവ് ബാങ്കിനോട് കേന്ദ്ര ധനമന്ത്രാലയം ആവശ്യപ്പെട്ടു. 2016 -17ൽ 13,190 കോടിയും 2017-18ൽ 14,190 കോടിയുമാണ് റിസർവ് ബാങ്ക് നീക്കിവെച്ചത്. ഇത് നൽകണമെന്നാണ ് കേന്ദ്രത്തിെൻറ ആവശ്യം. ഇതോടൊപ്പം നടപ്പു സാമ്പത്തിക വർഷത്തെ ഇടക്കാല വിഹിതം നൽ കണമെന്നും അപേക്ഷിച്ചിട്ടുണ്ട്.
നടപ്പു സാമ്പത്തിക വർഷം റിസർവ് ബാങ്കിൽനിന്ന് ഇടക്കാല വിഹിതമായി സർക്കാർ 28,000 കോടിയാണ് പ്രതീക്ഷിക്കുന്നതെന്ന് സാമ്പത്തികകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാർഗ് നേരേത്ത പറഞ്ഞിരുന്നു. ഇൗ സാമ്പത്തികവർഷം 40,000 കോടി റിസർവ് ബാങ്ക് കേന്ദ്രത്തിന് നൽകിയിട്ടുണ്ട്. 28,000 കോടികൂടി നൽകുകയാണെങ്കിൽ റിസർവ് ബാങ്ക് 2018-19ൽ നൽകിയ വിഹിതം 68,000 കോടിയാകും. അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ലാഭവിഹിതമായി കേന്ദ്ര സർക്കാർ 69,000 കോടിയാണ് പ്രതീക്ഷിക്കുന്നത്.
ആർ.ബി.െഎയുടെ കരുതൽ ധനശേഖരത്തിൽനിന്ന് മൂന്നു ലക്ഷം കോടി ആവശ്യപ്പെട്ടതിനെ തുടർന്നുണ്ടായ പോരിനെ തുടർന്ന് റിസർവ് ബാങ്ക് ഗവർണർ ഉർജിത് പേട്ടൽ രാജിവെച്ചിരുന്നു. കേന്ദ്രത്തിെൻറ വിശ്വസ്തനായ ശക്തികാന്ത ദാസിനെയാണ് റിസർവ് ബാങ്ക് ഗവർണറായി കേന്ദ്രം പിന്നീട് നിയമിച്ചത്.
റിസർവ് ബാങ്കിെൻറ സ്വയംഭരണം ഇല്ലാതാക്കാനാണ് മോദി സർക്കാർ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷവും പ്രമുഖ സാമ്പത്തിക വിദഗ്ധരും ആരോപിച്ചിരുന്നു. ജി.എസ്.ടിയും നോട്ടു നിരോധനവും നടപ്പാക്കിയതിനെ തുടർന്ന് നേരിടുന്ന സാമ്പത്തിക തകർച്ച മറികടക്കാനാണ് കേന്ദ്രം ആർ.ബി.െഎയിൽനിന്ന് കരുതൽ ധനം ആവശ്യപ്പെടുന്നത്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ജനേക്ഷമപദ്ധതികൾ നടപ്പാക്കാൻ ഇൗ പണം വിനിയോഗിക്കാമെന്നാണ് കേന്ദ്ര സർക്കാറിെൻറ കണക്കുകൂട്ടൽ. ആർ.ബി.െഎയുടെ കരുതൽ ധനം വിനിയോഗിക്കുന്നത് സംബന്ധിച്ച് പഠിക്കാൻ പ്രത്യേക സമിതിയെയും നിയോഗിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.