തിരുവനന്തപുരം: പത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സംവര വാർഡുകൾ നിർണയിക്കാൻ പുനർവിജ്ഞാപനം പുറപ്പെടുവിച്ചതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ വി. ഭാസ്കരൻ അറിയിച്ചു. പാലാ, കോതമംഗലം, മലപ്പുറം നഗരസഭകൾ, കൊല്ലം ജില്ലയിലെ ശാസ്താംകോട്ട ഗ്രാമപഞ്ചായത്ത്, പത്തനംതിട്ട ജില്ലയിലെ അയിരൂർ, മൈലപ്ര ഗ്രാമപഞ്ചായത്തുകൾ, എറണാകുളം ജില്ലയിലെ കാലടി, ശ്രീമൂലനഗരം ഗ്രാമപഞ്ചായത്തുകൾ, പറവൂർ ബ്ലോക്ക് പഞ്ചായത്ത്, മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് എന്നിവിടങ്ങളിലാണ് വീണ്ടും നറുക്കെടുപ്പ് നടക്കുക.
ബുധനാഴ്ച നറുക്കെടുപ്പ് നടത്താനാണ് നിർദേശം. നഗരസഭകളിൽ അതത് നഗരകാര്യ ജോയിൻറ് ഡയറക്ടർമാരെയും ഗ്രാമ/ബ്ലോക്ക് പഞ്ചായത്തുകളിൽ അതാത് ജില്ല തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെയുമാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിെൻറ ഭാഗമായി വാർഡുകളുടെ സംവരണ സ്ഥാനങ്ങൾ ആവർത്തന ക്രമമനുസരിച്ച് നറുക്കെടുപ്പിലൂടെ തീരുമാനിക്കുന്ന പ്രക്രിയ കഴിഞ്ഞയാഴ്ച പൂർത്തീകരിച്ചിരുന്നു. എന്നാൽ, ഹൈകോടതിയുടെ ഉത്തരവ് പ്രകാരം ചിലയിടങ്ങളിൽ പുനർ വിജ്ഞാപനം നടത്തുകയായിരുന്നു.
രണ്ടുതവണ തുടർച്ചയായി സംവരണ സീറ്റായിരുന്ന എട്ട് തദ്ദേശ സ്വയംഭരണ വാർഡുകൾ മൂന്നാം തവണയും സംവരണമാക്കി മാറ്റിയ നടപടി കഴിഞ്ഞദിവസം ഹൈകോടതി റദ്ദാക്കിയിരുന്നു. കോതമംഗലം, മലപ്പുറം നഗരസഭകളിെലയും പറവൂർ, കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്തുകളിലെയും അയിരൂർ, ശാസ്താംകോട്ട, മൈലപ്പാറ, ശ്രീമൂലനഗരം ഗ്രാമപഞ്ചായത്തുകളിെലയും ഓേരാ വാർഡിെൻറ കാര്യത്തിലാണ് ജസ്റ്റിസ് പി.ബി. സുരേഷ് കുമാറിെൻറ ഉത്തരവ്.
കഴിഞ്ഞ രണ്ടുതവണ തുടർച്ചയായി സംവരണമായിരുന്ന ഈ വാർഡുകളെ ഒഴിവാക്കിയശേഷം ശേഷിക്കുന്ന ജനറൽ വാർഡുകളിൽനിന്ന് നറുക്കെടുത്ത് ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളിലെ സംവരണ വാർഡുകൾ നിർണയിക്കാൻ കോടതി നിർദേശിക്കുകയും ചെയ്തു.
എറണാകുളത്തെ കാലടി ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡും പാലാ നഗരസഭയിലെ ആറാം ഡിവിഷനുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് തൊട്ടുമുമ്പ് കോടതി സമാന ഉത്തരവിട്ടിരുന്നു. സമാനപ്രശ്നം ഉന്നയിച്ചുള്ള 40ലേറെ ഹരജികൾ ഇനിയും കോടതിയുടെ പരിഗണനയിലുണ്ട്. ഇവ തിങ്കളാഴ്ച പരിഗണനക്കെത്തിയെങ്കിലും ചൊവ്വാഴ്ച വാദം തുടരാനായി മാറ്റി.
തുടർച്ചയായി സംവരണം ചെയ്യപ്പെടാത്ത വിധം വാർഡുകളുടെ പുനർനിർണയം സാധ്യമായിരിക്കെ രണ്ട് തവണയിലധികം ഒരു വാർഡ് തുടർച്ചയായി സംവരണം ചെയ്യപ്പെടുന്നത് നിയമവിരുദ്ധമാണെന്നും അതിനാൽ നടപടി നിലനിൽക്കില്ലെന്നും കോടതി വിലയിരുത്തി.
ഇത്തരത്തിൽ സംവരണവാർഡുകൾ നിശ്ചയിക്കുന്നത് ഭരണഘടനയും കേരള പഞ്ചായത്തീരാജ് -മുനിസിപ്പാലിറ്റി ആക്ടുകളും നിശ്ചയിച്ച വ്യവസ്ഥകൾക്ക് വിരുദ്ധമാണ്. നേരേത്ത വിധി പറഞ്ഞ രണ്ട് വാർഡുമായി ബന്ധപ്പെട്ട് ഹരജികൾ ഫയൽ ചെയ്ത സമയത്തുതന്നെയാണ് ഈ എട്ട് ഹരജികളും നൽകിയതെന്നത് വിലയിരുത്തിയാണ് സമാന ഉത്തരവ് പുറപ്പെടുവിക്കുന്നതെന്നും കോടതി വ്യക്തമാക്കി.
കോതമംഗലം നഗരസഭയിലെ രണ്ടാം വാർഡ്, മലപ്പുറം നഗരസഭയിലെ 24ാം വാർഡ്, പറവൂർ ബ്ലോക്ക് പഞ്ചായത്തിലെ 13ാം ഡിവിഷൻ, കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്തിലെ നാലാം ഡിവിഷൻ, അയിരൂർ ഗ്രാമപഞ്ചായത്തിലെ 11ാം വാർഡ്, ശാസ്താംകോട്ടയിലെ 18ാം വാർഡ്, മൈലപ്പാറയിലെ ഏഴാം വാർഡ്, ശ്രീമൂലനഗരത്തിലെ 13ാം വാർഡ് എന്നിവ മൂന്നാം തവണയും സംവരണ വാർഡായത് ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജികളാണ് കോടതി തീർപ്പാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.