റിസോർട്ട്: മാത്യു കുഴൽനാടനെതിരെ ബാർ കൗൺസിലിന്​ പരാതി

കൊച്ചി: അഭിഭാഷകനായ മാത്യു കുഴൽനാടൻ റിസോർട്ട് നടത്തുന്നത് അഭിഭാഷക നിയമത്തിനും ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെ ചട്ടത്തിന് വിരുദ്ധമാണെന്ന്​ പരാതി. ഇക്കാര്യം പരിശോധിച്ച് നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഓൾ ഇന്ത്യ ലോയേഴ്‌സ് യൂനിയൻ എറണാകുളം കോടതി യൂനിറ്റ് സെക്രട്ടറി അഡ്വ. സി.കെ. സജീവൻ കേരള ബാർ കൗൺസിലിന്​ പരാതി നൽകി.

ചിന്നക്കനാൽ പഞ്ചായത്തിൽ കപ്പിത്താൻസ് ബംഗ്ലാവ് എന്ന പേരിൽ റിസോർട്ട് നടത്തുന്നത് മാത്യു കുഴൽനാടനാണെന്നും റിസോർട്ടിന് പഞ്ചായത്തിൽ നിന്ന് ലൈസൻസ് നൽകിയത് മാത്യു കുഴൽനാടൻ, ടോം സാബു, ടോണി സാബു എന്നിവരുടെ പേരിലാണെന്നും പരാതിയിൽ ആരോപിക്കുന്നു.

ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെ ചട്ട പ്രകാരം അഭിഭാഷകർ ഇത്തരത്തിൽ ബിസിനസ് ചെയ്യാൻ പാടില്ലെന്നും അഭിഭാഷക നിയമപ്രകാരം നടപടി എടുക്കണമെന്നും പരാതിയിൽ പറയുന്നു. ചിന്നക്കനാൽ പഞ്ചായത്ത് റിസോർട്ടിനായി നൽകിയ ലൈസൻസിന്‍റെ പകർപ്പ്​ ഉൾപ്പെടെയാണ് അഡ്വ. സജീവൻ പരാതി നൽകിയത്.

പരാതിയിൽ ബാർ കൗൺസിൽ മാത്യു കുഴൽനാടനിൽ നിന്ന് വിശദീകരണം തേടി ഉചിതമായ നടപടി എടുക്കണമെന്നും അഡ്വ. സജീവൻ ആവശ്യപ്പെടുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ മാത്യു കുഴൽനാടനോട്​ ബാർ കൗൺസിൽ വിശദീകരണം തേടും.

Tags:    
News Summary - Resort: Complaint to Bar Council against Mathew Kuzhalnadan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.