തിരുവനന്തപുരം: നേരത്തേ റദ്ദാക്കിയ വൈദ്യുതി വാങ്ങൽ കരാർ പുനഃസ്ഥാപിക്കണമെന്ന സർക്കാർ ആവശ്യത്തിൽ സംസ്ഥാന റെഗുലേറ്ററി കമീഷൻ നിയമോപദേശം തേടി. കേന്ദ്ര വൈദ്യുതി നിയമത്തിലെ വ്യവസ്ഥകൾ പ്രകാരമാണ് മന്ത്രിസഭ തീരുമാന പ്രകാരം റദ്ദാക്കിയ കരാർ പുനഃസ്ഥാപിക്കാൻ സർക്കാർ ആവശ്യപ്പെട്ടത്.
നേരത്തേ കരാർ റദ്ദാക്കിയതിനെതിരെ കെ.എസ്.ഇ.ബി അപ്പലേറ്റ് ട്രൈബ്യൂണലിനെ സമീപിച്ചിരുന്നു. ഇതിൽ വിധി വരുകയോ ബോർഡ് ഹരജി പിൻവലിക്കുകയോ ചെയ്തിട്ടില്ല. ഈ സാഹചര്യത്തിൽ കൂടിയാണ് കമീഷൻ നിയമോപദേശം തേടിയത്. ഇത് ലഭിച്ചശേഷമാകും കമീഷന്‍റെ തീരുമാനം.
റദ്ദാക്കിയ കരാറിന് പകരമായി 500 മെഗാവാട്ട് വാങ്ങാൻ ടെൻഡർ ക്ഷണിച്ചെങ്കിലും ഉയർന്ന വിലയാണ് കമ്പനികൾ ആവശ്യപ്പെട്ടത്. പകരം വൈദ്യുതി നൽകാമെന്ന വ്യവസ്ഥയിൽ (സ്വാപ്പിങ്) ടെൻഡർ ക്ഷണിച്ചിട്ടും തണുത്ത പ്രതികരണമാണ് ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.