ശനിയും ഞായറും ട്രെയിൻ സർവിസിൽ നിയന്ത്രണം

പാലക്കാട്: തിരുവനന്തപുരം ഡിവിഷനിലെ അങ്കമാലി യാർഡിൽ നിർമാണപ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ആഗസ്റ്റ് 31, സെപ്റ്റംബർ ഒന്ന് തീയതികളിൽ ട്രെയിൻ സർവിസുകളിൽ നിയന്ത്രണമേർപ്പെടുത്തി.

സർവിസ് റദ്ദാക്കിയവ

പാലക്കാട് ജങ്ഷൻ-എറണാകുളം ജങ്ഷൻ മെമു (ട്രെയിൻ നമ്പർ 06797/06798) സെപ്റ്റംബർ ഒന്നിന് പൂർണമായി റദ്ദാക്കി.

സർവിസ് വെട്ടിക്കുറച്ചവ

തൂത്തുക്കുടി-പാലക്കാട് ജങ്ഷൻ പാലരുവി എക്സ്പ്രസ് (16791/16792) ആഗസ്റ്റ് 31ന് തൂത്തുക്കുടിയിൽനിന്ന് ആരംഭിക്കുന്ന യാത്ര ആലുവയിൽ അവസാനിപ്പിക്കും. ഈ ട്രെയിൻ ആലുവക്കും പാലക്കാട് ജങ്ഷനും ഇടയിൽ ഭാഗികമായി റദ്ദാക്കി. സെപ്റ്റംബർ ഒന്നിന് വൈകീട്ട് 6.05ന് ആലുവയിൽനിന്നായിരിക്കും ഈ ട്രെയിൻ തൂത്തുക്കുടിയിലേക്ക് യാത്ര പുറപ്പെടുക.

തിരുവനന്തപുരം സെൻട്രൽ-കോഴിക്കോട് ജനശതാബ്ദി എക്‌സ്‌പ്രസ് (12076/12075) സെപ്റ്റംബർ ഒന്നിന് തിരുവനന്തപുരം സെൻട്രലിൽനിന്ന് ആരംഭിക്കുന്ന യാത്ര എറണാകുളത്ത് അവസാനിപ്പിക്കും. ഈ ട്രെയിനിന്‍റെ സർവിസ് എറണാകുളത്തിനും കോഴിക്കോടിനും ഇടയിൽ ഭാഗികമായി റദ്ദാക്കി. അതേദിവസം വൈകീട്ട് 5.25ന് എറണാകുളത്തുനിന്നാണ് തിരുവനന്തപുരത്തേക്ക് പുറപ്പെടുക.

തിരുവനന്തപുരം സെൻട്രലിൽനിന്ന് സെപ്റ്റംബർ ഒന്നിന് ആരംഭിക്കുന്ന തിരുവനന്തപുരം സെൻട്രൽ-ഷൊർണൂർ ജങ്ഷൻ വേണാട് എക്സ്പ്രസ് (16302/16301) യാത്ര എറണാകുളം ടൗണിൽ ഷോർട്ട് ടെർമിനേറ്റ് ചെയ്യും. ഈ ട്രെയിനിന്റെ സർവിസ് എറണാകുളം ടൗണിനും ഷൊർണൂർ ജങ്ഷനും ഇടയിൽ ഭാഗികമായി റദ്ദാക്കി. ഈ ട്രെയിൻ എറണാകുളത്തുനിന്ന് വൈകീട്ട് 5.20ന് തിരുവനന്തപുരത്തേക്ക് പുറപ്പെടും.

കണ്ണൂർ-ആലപ്പുഴ എക്‌സിക്യൂട്ടിവ് എക്‌സ്‌പ്രസ് (16308/16307) സെപ്‌റ്റംബർ ഒന്നിന് കണ്ണൂരിൽനിന്ന് ആരംഭിക്കുന്ന യാത്ര ഷൊർണൂർ ജങ്ഷനിൽ അവസാനിപ്പിക്കും. ഷൊർണൂർ ജങ്ഷനും ആലപ്പുഴക്കുമിടയിൽ സർവിസ് റദ്ദാക്കി. ഷൊർണൂർ ജങ്ഷനിൽനിന്ന് 7.50ന് കണ്ണൂരിലേക്ക് തിരികെ പുറപ്പെടും.കണ്ണൂരിലേക്ക് തിരികെ പുറപ്പെടും.

Tags:    
News Summary - Restriction on train service on Saturday and Sunday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.