ശനിയും ഞായറും ട്രെയിൻ സർവിസിൽ നിയന്ത്രണം
text_fieldsപാലക്കാട്: തിരുവനന്തപുരം ഡിവിഷനിലെ അങ്കമാലി യാർഡിൽ നിർമാണപ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ആഗസ്റ്റ് 31, സെപ്റ്റംബർ ഒന്ന് തീയതികളിൽ ട്രെയിൻ സർവിസുകളിൽ നിയന്ത്രണമേർപ്പെടുത്തി.
സർവിസ് റദ്ദാക്കിയവ
പാലക്കാട് ജങ്ഷൻ-എറണാകുളം ജങ്ഷൻ മെമു (ട്രെയിൻ നമ്പർ 06797/06798) സെപ്റ്റംബർ ഒന്നിന് പൂർണമായി റദ്ദാക്കി.
സർവിസ് വെട്ടിക്കുറച്ചവ
തൂത്തുക്കുടി-പാലക്കാട് ജങ്ഷൻ പാലരുവി എക്സ്പ്രസ് (16791/16792) ആഗസ്റ്റ് 31ന് തൂത്തുക്കുടിയിൽനിന്ന് ആരംഭിക്കുന്ന യാത്ര ആലുവയിൽ അവസാനിപ്പിക്കും. ഈ ട്രെയിൻ ആലുവക്കും പാലക്കാട് ജങ്ഷനും ഇടയിൽ ഭാഗികമായി റദ്ദാക്കി. സെപ്റ്റംബർ ഒന്നിന് വൈകീട്ട് 6.05ന് ആലുവയിൽനിന്നായിരിക്കും ഈ ട്രെയിൻ തൂത്തുക്കുടിയിലേക്ക് യാത്ര പുറപ്പെടുക.
തിരുവനന്തപുരം സെൻട്രൽ-കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസ് (12076/12075) സെപ്റ്റംബർ ഒന്നിന് തിരുവനന്തപുരം സെൻട്രലിൽനിന്ന് ആരംഭിക്കുന്ന യാത്ര എറണാകുളത്ത് അവസാനിപ്പിക്കും. ഈ ട്രെയിനിന്റെ സർവിസ് എറണാകുളത്തിനും കോഴിക്കോടിനും ഇടയിൽ ഭാഗികമായി റദ്ദാക്കി. അതേദിവസം വൈകീട്ട് 5.25ന് എറണാകുളത്തുനിന്നാണ് തിരുവനന്തപുരത്തേക്ക് പുറപ്പെടുക.
തിരുവനന്തപുരം സെൻട്രലിൽനിന്ന് സെപ്റ്റംബർ ഒന്നിന് ആരംഭിക്കുന്ന തിരുവനന്തപുരം സെൻട്രൽ-ഷൊർണൂർ ജങ്ഷൻ വേണാട് എക്സ്പ്രസ് (16302/16301) യാത്ര എറണാകുളം ടൗണിൽ ഷോർട്ട് ടെർമിനേറ്റ് ചെയ്യും. ഈ ട്രെയിനിന്റെ സർവിസ് എറണാകുളം ടൗണിനും ഷൊർണൂർ ജങ്ഷനും ഇടയിൽ ഭാഗികമായി റദ്ദാക്കി. ഈ ട്രെയിൻ എറണാകുളത്തുനിന്ന് വൈകീട്ട് 5.20ന് തിരുവനന്തപുരത്തേക്ക് പുറപ്പെടും.
കണ്ണൂർ-ആലപ്പുഴ എക്സിക്യൂട്ടിവ് എക്സ്പ്രസ് (16308/16307) സെപ്റ്റംബർ ഒന്നിന് കണ്ണൂരിൽനിന്ന് ആരംഭിക്കുന്ന യാത്ര ഷൊർണൂർ ജങ്ഷനിൽ അവസാനിപ്പിക്കും. ഷൊർണൂർ ജങ്ഷനും ആലപ്പുഴക്കുമിടയിൽ സർവിസ് റദ്ദാക്കി. ഷൊർണൂർ ജങ്ഷനിൽനിന്ന് 7.50ന് കണ്ണൂരിലേക്ക് തിരികെ പുറപ്പെടും.കണ്ണൂരിലേക്ക് തിരികെ പുറപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.