തിരുവനന്തപുരം: കോവിഡ് 19 വൈറസ് വ്യാപനത്തിനെതിരായ ജാഗ്രതയുടെ ഭാഗമായി സർക്കാർ ഓഫീസുകളിൽ ജീവനക്കാരുടെ എണ്ണം പകു തിയാക്കും. ഒന്നിടവിട്ട ദിവസങ്ങളിൽ ജോലിക്കെത്തിയാൽ മതിയെന്നാണ് ഉത്തരവ്. ഓഫീസിലെത്താത്ത ദിവസങ്ങളിൽ വീട്ടിലിര ുന്ന് ജോലി ചെയ്യണം.
മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലെ യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനമുണ്ടായത്. പൊതുഭരണ വകുപ്പ് ഈ നിർദേശം മുഖ്യമന്ത്രിക്ക് സമർപ്പിക്കുകയായിരുന്നു. തിങ്കളാഴ്ച മുതൽ അതീവ ജാഗ്രതയുണ്ടാകണമെന്ന് ഡോക്ടർമാരുടെ സംഘം മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്‍റെ കൂടി അടിസ്ഥാനത്തിലാണ് തീരുമാനം.
സർക്കാർ ഓഫീസുകളിൽ സന്ദർശകർക്കും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. തെർമൽ അനലൈസർ ഉപയോഗിച്ച് പരിശോധിച്ചതിനു ശേഷം മാത്രമേ സർക്കാർ ഓഫീസുകളിലേക്ക് സന്ദർശകരെയും ഉദ്യോഗസ്ഥരെയും കടത്തിവിടാവൂ എന്നും നിർദേശമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.