തിരുവനന്തപുരം: ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനം അടച്ചിടില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ്. ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളെ കുറിച്ച് ഇപ്പോൾ ആലോചിക്കുന്നില്ല. അടച്ചിടൽ ഒഴിവാക്കാൻ എല്ലാവരും സഹകരിക്കണം. ലോക്ഡൗൺ ജനജീവിതത്തെ ബുദ്ധിമുട്ടിലാക്കുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ ദിവസം 5296 പേർക്കാണ് കേരളത്തിൽ കോവിഡ് സ്ഥിരീകരിച്ചത്. 64,577 സാമ്പിളുകൾ പരിശോധിച്ചതിലാണ് 5,296 പേർക്ക് രോഗബാധ സ്ഥിരീകരിച്ചത്. ദിവസങ്ങൾക്ക് ശേഷമാണ് സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം വീണ്ടും 5000 കടക്കുന്നത്.
നേരത്തെ ഒമിക്രോൺ വ്യാപനം ഉണ്ടായപ്പോൾ ചില നിയന്ത്രണങ്ങൾ സംസ്ഥാനത്ത് ഏർപ്പെടുത്തിയിരുന്നു. പുതുവത്സരാഘോഷങ്ങൾ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി രാത്രി കർഫ്യൂവാണ് ആദ്യം ഏർപ്പെടുത്തിയത്. തുടർന്ന് പൊതു ചടങ്ങുകളിൽ പങ്കെടുക്കാവുന്നവരുടെ എണ്ണം വെട്ടിക്കുറക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.