റവന്യൂ വകുപ്പിന്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകൾ ഹാക്ക് ചെയ്തു

തിരുവനന്തപുരം: റവന്യൂ വകുപ്പിന്റെ സാമൂഹിക മാധ്യമ വിഭാഗമായ റവന്യു ഇൻഫർമേഷൻ ബ്യൂറോയുടെ ഫേസ് ബുക്ക്, യൂട്യൂബ് അക്കൗണ്ടുകൾ ഹാക്ക് ചെയ്തുവെന്ന് റവന്യൂ ഇൻഫർമേഷൻ ബ്യൂറോ അറിയിച്ചു.

റവന്യൂ ഇൻഫർമേഷൻ ബ്യൂറോയുടെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് ഏപ്രിൽ അഞ്ചിന് സൈബർ ഡോമിലും സംസ്ഥാന ഐ.ടി മിഷനിലും റവന്യു ഇൻഫർമേഷൻ ബ്യൂറോ പരാതി നൽകി. ഇന്ന് (ചൊവ്വാഴ്ച ) ഉച്ചയോടെ റവന്യൂ ഇൻഫർമേഷൻ ബ്യൂറോ എന്ന പേരിലുള്ള യൂട്യൂബ് ചാനലും ഹാക്ക് ചെയ്തു. സാമൂഹിക മാധ്യമ അക്കൗണ്ടുകൾ വീണ്ടെടുക്കുന്നതിനായി അധികൃതർക്ക് പരാതി നൽകി.

റവന്യൂ വകുപ്പിൻ്റെ ഔദ്യോഗിക സാമൂഹിക മാധ്യമ അക്കൗണ്ടായ റവന്യു ഇൻഫർമേഷൻ ബ്യൂറോയുടെ പേരിൽ തെറ്റായ സന്ദേശങ്ങളും വിവരങ്ങളും പങ്കുവയ്ക്കപ്പെടാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് റവന്യൂ ഇൻഫർമേഷൻ ബ്യൂറോ അറിയിച്ചു.

Tags:    
News Summary - Revenue Department's Social Media Hacked

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.