പത്തനംതിട്ട: ചരക്കുസേവന നികുതിയിൽ ബ്രാൻഡ് ചെയ്യാത്ത അരിക്ക് നികുതിയില്ലെങ്കിലും അരി പ്ലാസ്റ്റിക് കവറിലാക്കി അഞ്ചുശതമാനം അധികവിലക്ക് വിൽക്കുന്നു. കൺസ്യൂമർഫെഡ്,സപ്ലൈകോ എന്നിവിടങ്ങളിൽ അരിയടക്കമുള്ള സാധനങ്ങൾ ലഭ്യമല്ല. ജി.എസ്.ടി സോഫ്ട്വെയർ ലഭ്യമല്ലെന്നതാണ് കാരണമായി പറയുന്നത്. ഇതേസമയം, സപ്ലൈകോക്ക് കീഴിലെ മെഡിക്കൽ ഷോപ്പുകൾ അടഞ്ഞുകിടക്കുകയുമാണ്.
മരുന്ന് നികുതി സംബന്ധിച്ച അവ്യക്തതയെത്തുടർന്നാണ് സപ്ലൈകോ മെഡിക്കൽ സ്റ്റോറുകൾ പ്രവർത്തിക്കാത്തത്. ചിലയിടങ്ങളിൽ തുറക്കുന്നുണ്ടെങ്കിലും വ്യാപാരമില്ല. ലക്ഷകണക്കിന് രൂപയുടെ വരുമാനനഷ്ടമാണ് സംഭവിക്കുന്നത്. കൺസ്യൂമർഫെഡിെൻറ ചില ത്രിവേണി സ്റ്റോറുകളിൽ സ്റ്റോക്കുള്ള അരി പുതിയ വിലക്കാണ് വിൽക്കുന്നത്. ഇവർതന്നെ പാക്ക് ചെയ്യുന്ന ജയ അരിക്ക് കഴിഞ്ഞദിവസം 37 രൂപയായിരുന്നത് ഇപ്പോൾ 41 ആയി. ജി.എസ്.ടി സോഫ്ട്വെയർ ഇല്ലെന്ന കാരണത്താൽ ബിൽ നൽകുന്നുമില്ല. എന്നാൽ, കൺസ്യൂമർഫെഡിെൻറതന്നെ മറ്റ് ത്രിവേണി സ്റ്റോറുകളിൽ ജയ 37രൂപ സുേരഖ 35 രൂപ എന്നിങ്ങനെയാണ് വിൽക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.