അരിവില കുതിക്കുന്നു

കോട്ടയം: സംസ്ഥാനത്ത് അരിവില വീണ്ടും കുതിച്ചുയരുന്നു. ആന്ധ്രയില്‍നിന്ന് അരിവരവ് കുറഞ്ഞതും സപൈ്ളകോ അടക്കമുള്ള സര്‍ക്കാര്‍ ഏജന്‍സികള്‍ വിപണിയില്‍ ഇടപെടാത്തതുമാണ് അരിവില വര്‍ധിക്കാന്‍ കാരണമെന്നാണ് ഭക്ഷ്യവകുപ്പ് നല്‍കുന്ന സൂചന. സംസ്ഥാനത്ത് കൂടുതല്‍ വില്‍പനയുള്ള അരിക്കും ബ്രാന്‍ഡഡ് അരിക്കുമാണ് നിലവില്‍ വിലവര്‍ധന.

വെള്ളിയാഴ്ച ജയ അരിവില കിലോക്ക് നാല് രൂപയിലധികം വര്‍ധിച്ച് 3738 രൂപയിലത്തെി. ചിലയിടങ്ങളില്‍ 40 രൂപയും വാങ്ങുന്നു. കടുത്ത വരള്‍ച്ചയത്തെുടര്‍ന്ന് ആന്ധ്രയില്‍നിന്ന് അരിവരവ് ഗണ്യമായി കുറഞ്ഞതും വിലവര്‍ധനക്ക് കാരണമായെന്ന് വ്യാപാരികള്‍ അറിയിച്ചു. അടുത്ത ദിവസങ്ങളില്‍ വില വീണ്ടും ഉയരുമെന്നും കച്ചവടക്കാര്‍ പറയുന്നു. ഇത് ഏഴുരൂപവരെ ആയേക്കുമെന്നും അവര്‍ സൂചിപ്പിച്ചു.

നിലവില്‍ ആന്ധ്ര അരിക്ക് 3334 രൂപയായിരുന്നു വിപണിവില. ബ്രാന്‍ഡഡ് അരിക്ക് 40 മുതല്‍ 43 രൂപവരെയും വാങ്ങുന്നു. ഇത് 50 രൂപവരെയത്തെുമെന്ന മുന്നറിയിപ്പും കച്ചവടക്കാര്‍ നല്‍കി. പച്ചരിക്കും നേരിയ വിലവര്‍ധനയുണ്ട്. മികച്ചയിനം അരി വിപണിയില്‍ കിട്ടാനില്ളെന്ന പരാതിയും വ്യാപകമാണ്. ബ്രാന്‍ഡഡ് അരി സ്വകാര്യമില്ലുകാര്‍ വിപണിയില്‍ ലഭ്യമാക്കുന്നത് പരിമിതപ്പെടുത്തിയതായി കച്ചവടക്കാര്‍ അറിയിച്ചു.

റേഷന്‍ വിതരണം താളം തെറ്റിയതും വില ഉയരാന്‍ കാരണമായെന്നാണ് നിഗമനം. സപൈ്ളകോ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ഇതോടെ വിപണിഇടപെടലും തകര്‍ന്നു. പൊതുവിപണിയില്‍ സര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തുന്നില്ളെങ്കില്‍ വില ഇനിയും ഉയരുമെന്ന ആശങ്കയും കച്ചവടക്കാര്‍ നല്‍കുന്നുണ്ട്.

Tags:    
News Summary - rice price increase

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.