അരി വില: കാലിക്കലവുമായി മഹിള കോൺഗ്രസ്​ നിയമസഭ മാർച്ച്​ തിങ്കളാഴ്ച

തിരുവനന്തപുരം: അരി വിലവർധനയും കാലിയായ മാവേലി സ്​റ്റോറുകളും ജനജീവിതം ദുസ്സഹമാക്കിയതിൽ പ്രതിഷേധിച്ച് കാലിക്കലവുമായി തിങ്കളാഴ്ച മഹിള കോൺഗ്രസ് നിയമസഭ മാർച്ച് നടത്തും. നൂറുകണക്കിന് വീട്ടമ്മമാർ അണിനിരക്കുന്ന മാർച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യുമെന്ന്​ മഹിള കോൺഗ്രസ്​ സംസ്ഥാന അധ്യക്ഷ ​ജെബി മേത്തർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സമരത്തിന്റെ രണ്ടാംഘട്ടമായി ജില്ല, ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ കാലിക്കലവുമായി വനിതകൾ മാവേലി സ്​റ്റോറുകളിലേക്കും മാർച്ച് ചെയ്യും.

കെ.എസ്.ആർ.ടി.സിയെ പോലെ സപ്ലൈകോയെ സർക്കാർ സ്വയം മരണത്തിലേക്ക് തള്ളിവിടുകയാണ്. 12,000 കോടിയിലേറെയാണ് സപ്ലൈകോയുടെ കടം. ബജറ്റിൽ വകയിരുത്തിയ തുകയുടെ പകുതി പോലും നൽകിയിട്ടില്ല. രണ്ടാഴ്ചക്കുള്ളിൽ അരിവില 10 രൂപ വർധിച്ചിട്ടും സർക്കാർ നടപടി എടുക്കുന്നില്ല.

മാവേലി സ്​റ്റോറുകളിൽ ഒഴിഞ്ഞ റാക്കുകൾ മാത്രമാണ്​. സർക്കാർ അടിയന്തരമായി ആയിരം കോടി രൂപയെങ്കിലും സപ്ലൈകോക്ക് നൽകണം. അരി വില നിയന്ത്രിക്കാൻ സർക്കാർ ഇടപെടണമെന്നും അവർ ആവശ്യപ്പെട്ടു.

Tags:    
News Summary - Rice price: Mahila Congress assembly march on Monday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.