കൊച്ചി: ഇടനിലക്കാരുടെ കൈകടത്തലില്ലാതെ ആന്ധ്രയിൽനിന്ന് ജയ അരിയെത്തിയപ്പോൾ ഇരുകൈയും നീട്ടി സ്വീകരിച്ച് ഭക്ഷ്യമന്ത്രി പി. തിലോത്തമൻ. ആന്ധ്രയിൽനിന്ന് ലോറിയിലെത്തിയ അരി എറണാകുളം കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിനടുത്തുള്ള ഓണച്ചന്തയിൽെവച്ച് അദ്ദേഹം ഏറ്റുവാങ്ങി. തുടർന്ന് മന്ത്രിയും സപ്ലൈകോ സി.എം.ഡി മുഹമ്മദ് ഹനീഷും ചേർന്ന് അരി തൊഴിലാളികളുടെ തോളിലേറ്റി നൽകി.
ഓണച്ചന്തയിൽ എത്തിച്ച അരി ചാക്ക് പൊട്ടിച്ച് ഗുണനിലവാരം ഉറപ്പുവരുത്താനും മന്ത്രി മറന്നില്ല. നിലവിൽ സ് റ്റോക്കുള്ള ജയ അരിയും പുതുതായി എത്തിച്ച അരിയും തമ്മിൽ ഗുണനിലവാരത്തിൽ വ്യത്യാസങ്ങളില്ലെന്നും മന്ത്രി പറഞ്ഞു. 5200 ടൺ അരിയാണ് ആന്ധ്രയിൽനിന്ന് എത്തിയിട്ടുള്ളത്. വിലക്കുറവിൽ നൽകുന്ന അരി ഓണക്കാലത്തേക്ക് മാത്രമല്ലെന്നും വരുംനാളിലും ഇത് തുടരുമെന്നും മന്ത്രി തുടർന്ന് നടന്ന സമ്മേളനത്തിൽ വ്യക്തമാക്കി. 25 രൂപ സബ്സിഡി നിരക്കിൽ വരും നാളുകളിലും അരി നൽകും.
സബ്സിഡി അരി കിലോക്ക് 25 രൂപ നിരക്കിൽ മാസം 10 കിലോ വീതം നൽകും. സബ്സിഡിയില്ലാത്ത അരി ഉപഭോക്താക്കൾക്ക് എത്ര വേണമെങ്കിലും വാങ്ങാം.സ്കൂൾ വിദ്യാർഥികൾക്ക് ഓണക്കാലത്ത് അഞ്ചുകിലോ അരി നൽകും. എ.എ.വൈ കാർഡുകാർക്കും ആദിവാസി വിഭാഗത്തിനും ഉൾപ്പെടെ സൗജന്യ കിറ്റ് വിതരണം നടത്തും. രണ്ട് ദിവസങ്ങൾക്കുള്ളിൽ അരി ആളുകളിലെത്തുമെന്നും ആന്ധ്രയിൽ നേരിട്ടെത്തി മില്ലുടമകളുടെ അസോസിയേഷനുമായി നടത്തിയ ചർച്ചകളുടെ ഫലമായാണ് അരിയെത്തിക്കാൻ കഴിഞ്ഞതെന്നും സപ്ലൈകോ സി.എം.ഡി മുഹമ്മദ് ഹനീഷ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.