വ്ലോഗർ റിഫയുടെ മരണം; ഭർത്താവ് മെഹ്നാസിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ ഹൈകോടതി തള്ളി

കൊച്ചി: വ്ലോഗർ റിഫ മെഹ്‌നുവിന്റെ മരണത്തിൽ ഭർത്താവ് മെഹനാസിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ ഹൈകോടതി തള്ളി. റിഫയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിലെ ജാമ്യാപേക്ഷയാണ് ഹൈകോടതി തള്ളിയത്.


റിഫയെ മാനസികമായും ശാരീരികമായും ഉപദ്രവിച്ചിരുന്നുവെന്ന് തെളിഞ്ഞതോടെയാണ് മെഹ്നാസിനെതിരെ കേസ് ചുമത്തിയത്. മെഹ്നാസ് വിവാഹം ചെയ്തിരുന്ന സമയത്ത് റിഫക്ക് പ്രായപൂർത്തിയായിരുന്നില്ല.


പോക്‌സോ വകുപ്പ് പ്രകാരം മെഹ്നാസ് ഇപ്പോൾ റിമാൻഡിലാണ്. ആത്മഹത്യ പ്രേരണകുറ്റം ഉൾപ്പടെ 10 വർഷംവരെ തടവ് ലഭിക്കാവുന്ന വകുപ്പുകളാണ് മെഹ്നാസിന്റെ പേരിൽ ചുമത്തിയിട്ടുള്ളത്. കേസിൽ ദുരൂഹത തുടരുന്ന സാഹചര്യത്തിലാണ് മെഹനാസിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ ഹൈകോടതി തള്ളിയത്.  

Tags:    
News Summary - rifamehnudeath

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.