കുഴൽമന്ദം: ജാതി മാറി വിവാഹം കഴിച്ചതിലുള്ള ദുരഭിമാനത്താൽ ഭാര്യയുടെ പിതാവും അമ്മാവനും ചേർന്ന് യുവാവിനെ വെട്ടിക്കൊന്ന കേസിൽ ജില്ല ക്രൈംബ്രാഞ്ച്, പാലക്കാട് ജില്ല ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.
തേങ്കുറുശ്ശി ഇലമന്ദം കൊല്ലത്തറയിൽ ആറുമുഖെൻറ മകൻ അനീഷിനെ (അപ്പു-27) 2020 ഡിസംബർ 25ന് മാനാംകുളമ്പിൽ കൊലപ്പെടുത്തിയ കേസിലാണിത്. അനീഷിെൻറ ഭാര്യ ഹരിതയുടെ അമ്മാവൻ സുരേഷ് (45) ഒന്നാംപ്രതിയും ഹരിതയുടെ അച്ഛൻ ഇലമന്ദം കുമ്മാണി പ്രഭുകുമാർ (43) രണ്ടാം പ്രതിയുമായാണ് കുറ്റപത്രം സമർപ്പിച്ചത്.
ഗൂഢാലോചനയെ തുടർന്നുള്ള കൊലപാതകമെന്നാണ് ഇതിലുള്ളത്. ആലത്തൂർ ഡിവൈ.എസ്.പി ദേവസ്യയുടെ നേതൃത്വത്തിൽ ലോക്കൽ പോലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. മകളെ ജാതിയിലും സമ്പത്തിലും താഴ്ന്ന യുവാവ് വിവാഹം കഴിച്ചതിലുള്ള വൈരാഗ്യവും പകയുമാണ് കൊലക്ക് പിന്നിലെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. പ്രതികൾ ഹൈകോടതിയിൽ നിന്ന് ജാമ്യത്തിന് ശ്രമിക്കുന്നതിനിടയിലാണ് സംഭവം നടന്ന് 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.