റിയാസ് മൗലവി വധം: രാപ്പകൽ സമരം തുടങ്ങി

കാസർകോട്: ചൂരി മസ്ജിദിലെ താമസമുറിയിൽ കയറി മദ്റസ അധ്യാപകൻ റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസിലെ ഗൂഢാലോചന അന്വേഷിക്കുക, കൊലയാളികൾക്ക് യു.എ.പി.എ ചുമത്തുക, ജില്ലയിൽ സമാധാനന്തരീക്ഷം നിലനിർത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കാസർകോട് യുവജനക്കൂട്ടായ്മ നേതൃത്വത്തിൽ 48 മണിക്കൂർ നടത്തുന്ന രാപ്പകൽ സമരം തുടങ്ങി. 

പുതിയ ബസ്സ്റ്റാൻഡ് പരിസരത്തെ ഒപ്പുമരച്ചുവട്ടിൽ തളങ്കര മാലിക് ദീനാർ ജുമാമസ്ജിദ് അബ്ദുൽ മജീദ് ബാഖവി ഉദ്ഘാടനം ചെയ്തു. ജില്ലയിൽ സമാധാനന്തരിക്ഷം തിരിച്ചുവരുന്നതിനിടയിൽ ചിലർ സാമുദായിക ധ്രുവീകരണത്തിനായി നടത്തിയ കൊലയാണ് റിയാസ് മൗലവിയുേടതെന്ന് അദ്ദേഹം പറഞ്ഞു. പള്ളിയിൽ കയറി ഒരു അധ്യാപകനെ കൊന്നതിന് പിറകിൽ നാട്ടിലെ സമാധാനന്തരീക്ഷം തകർക്കുക എന്നതായിരുന്നു കൊലയാളികളുടെ ലക്ഷ്യം. ജനങ്ങളെ ഭിന്നിപ്പിച്ച് നാട്ടിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കാനുള്ള ശ്രമമാണെന്നും അദ്ദേഹം പറഞ്ഞു. ഇതിനെതിെര എല്ലാവിഭാഗം ജനങ്ങളും മുന്നിട്ടിറങ്ങണമെന്നും മജീദ് ബാഖവി പറഞ്ഞു. റഹ്മാൻ തൊട്ടാൻ അധ്യക്ഷത വഹിച്ചു. ഇബ്രാഹീം ബാങ്കോട് സ്വാഗതം പറഞ്ഞു. നഗരസഭാ കൗൺസിലർ ഹാരിസ് ബെന്നു, കബീർ ദർബാർ, സാഹു അണങ്കൂർ, യൂനുസ് തളങ്കര, അഫ്സൽ ഖാൻ, കലന്തർ ഷാ, ഉബൈദുല്ല കടവത്ത്, നൗഫൽ ഉളിയത്തടുക്ക, എൻ.എം. റിയാസ്, അബ്ദുറഹ്മാൻ തെരുവത്ത്, നൗഷാദ് എരിയാൽ, സമദ്, ബദറുദ്ദീൻ കറന്തക്കാട് എന്നിവർ സംസാരിച്ചു.

 

Tags:    
News Summary - Riyas Moulavi murder

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.