തൃശൂർ: ആർ.ജെ.ഡി എസിെൻറ സംയുക്ത വിഭാഗങ്ങൾ എൻ.സി.പിയിൽ ലയിച്ചു. ലയനസമ്മേളനം എൻ.സി.പി സംസ്ഥാന പ്രസിഡൻറ് പി.സി. ചാക്കോ ഉദ്ഘാടനം ചെയ്തു.
ആർ.ജെ.ഡി (എസ്) സംസ്ഥാന പ്രസിഡൻറ് രാജീവ് വേതോടി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ജനറൽ ഒ.ജെ. ജോസഫ് ലയനപ്രമേയം അവതരിപ്പിച്ചു. എൻ.സി.പി ദേശീയ സെക്രട്ടറി ടി.പി. പീതാംബരൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി.
സംസ്ഥാന വൈസ് പ്രസിഡൻറുമാരായ പി.കെ. രാജൻ മാസ്റ്റർ, ലതിക സുഭാഷ്, ജനറൽ സെക്രട്ടറിമാരായ എ.വി. വല്ലഭൻ, സി.ഐ. സെബാസ്റ്റ്യൻ, ബിന്ദു രവീന്ദ്രൻ, എൻ.എം.സി ദേശീയ സെകട്ടറി എം. പത്മിനി, രഘു കെ. മാരാത്ത്, തൃശൂർ ജില്ല പ്രസിഡൻറ് മോളി ഫ്രാൻസീസ്, ആർ.ജെ.ഡി (എസ്) നേതാക്കളായ ജോണി വഴുതപ്പിള്ളി, ലാലു ശകലാൽ, സലീം കാലയിൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.