ആലപ്പുഴയിൽ റോഡിലെ കുഴിയിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം

അമ്പലപ്പുഴ: റോഡിലെ കുഴി കണ്ട് വെട്ടിച്ചുമാറ്റുന്നതിനിടെ ബൈക്ക് ലോറിയിലിടിച്ച് തെറിച്ചുവീണ യുവാവ് മരിച്ചു. പുന്നപ്ര തെക്ക് പഞ്ചായത്ത് ആറാം വാര്‍ഡ് ഗീതാഞ്ജലിയില്‍ വേണുവിന്റെ മകന്‍ അനീഷ് കുമാറാണ് (ഉണ്ണി -28) മരിച്ചത്.

ശനിയാഴ്ച വൈകീട്ട് അഞ്ചോടെ ദേശീയപാതയില്‍ കുറവന്തോടിന് സമീപമായിരുന്നു അപകടം. അമ്പലപ്പുഴ ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്ക് റോഡിലെ കുഴി കണ്ട് വെട്ടിച്ചുമാറ്റുമ്പോൾ എതിരെ വന്ന ലോറിയില്‍ ഇടിക്കുകയായിരുന്നു. ബൈക്കില്‍നിന്ന് തെറിച്ചുവീണ അനീഷിനെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മൃതദേഹം മോര്‍ച്ചറിയില്‍. പുന്നപ്ര ചന്തക്ക് പടിഞ്ഞാറ് സര്‍വിസ് സെന്‍ററിലെ ജോലിക്കാരനാണ് അനീഷ് കുമാര്‍. സഹോദരങ്ങള്‍: അജിത്, അഞ്ജലി.

Tags:    
News Summary - road accident alappuzha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.